Chapter Title : ഞാൻ [Ne-Na]
ദേവു വീട്ടിൽ ഉള്ള ഒരു ദിവസം ഞാൻ അവളെ കാണാനായി ചെന്നത്. ഓരോരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ ദേവു പറഞ്ഞു. "ഹോസ്റ്റലിൽ ആയിരിക്കുമ്പോൾ നല്ല ബോറാണെടാ.. അഞ്ജലി ആണെങ്കിൽ രാത്രി ആയി കഴിഞ്ഞാൽ ഭർത്താവുമായി വിളിച്ച് ഫോണിൽ സംസാരം ആണ്, മറ്റേ പെണ്ണാണെങ്കിൽ അവളുടെ കാമുകനെ വിളിച്ച് സൊല്ലക്കവും.. ഞാൻ ഇവർക്കിടയിൽ പോസ്റ്റ് ആണ്, നിന്നെ വിളിക്കാന് വച്ചാൽ നീ ഈ ഇടയായി ഏത് സമയവും മായയുമായി സംസാരം അല്ലെ." അതൊരു കാര്യം സത്യം ആയിരുന്നു, ഞാൻ ഇപ്പോൾ മായയുമായി കുറച്ച് കൂടുതൽ ആണ്. "എന്താ നിനക്കും ഫോൺ വിളിക്കാൻ ആരെങ്കിലും വേണമെന്ന് തോന്നുന്നുണ്ടോ?" ഒരു ചിരിയോടെ അവൾ പറഞ്ഞു. "സത്യം പറഞ്ഞാൽ അങ്ങനെ ഒരു തോന്നൽ ഇല്ലാതില്ല." അവളുടെ മനസ് ഇളകി തുടങ്ങിയിരിക്കുന്നതായി എനിക്ക് മനസിലായി.. അത് എന്റെ മനസിന് ചെറിയൊരു സന്തോഷവും നൽകി. "എങ്കിൽ നമുക്ക് നല്ലൊരു ചെക്കനെ നോക്കി തുടങ്ങിയാലോ?" "കല്യാണത്തെ കുറിച്ച് ആലോചിക്കുമ്പോഴും ഒരു ടെൻഷൻ ആണെടാ... പിന്നെ ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി." "എന്താ?" "ഓഫീസിൽ ഒരാൾ എന്റെ ചുറ്റും കിടന്ന് കറങ്ങുന്നുണ്ടോന്ന് ഒരു ഡൌട്ട്." "ആര്?" "ബിബിൻ എന്നാണ് പേര്.. നമ്മളെക്കാളും ഒരു വയസേ കൂടുതൽ ഉള്ളു.. ഈ ഇടയായി എന്നെ കാണുമ്പോൾ ഒരു ചിരിയും സംസാരവുമൊക്കെ ഉണ്ട്." വീണ്ടും ബിജുവിനെ പോലെ ആരെങ്കിലും ആണോ എന്നായിരുന്നു എന്റെ സംശയം. "വല്ല കോഴിയും ആണോടി?" "ആണെന്ന് തോന്നുന്നില്ല.. വേറെ പെൺപിള്ളേരുമായിട്ടൊന്നും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. ഒരു ഒതുങ്ങിയ സ്വഭാവം ആണ്.. ആരുമായും അധികം സംസാരം ഒന്നും
💬 Comments
View all comments