0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.3K

എനിക്കവളോട് പറയാമായിരുന്നു.. ഞാൻ വലിയൊരു തെറ്റ് തന്നെയാണ് ചെയ്തത്. പിന്നെ ഒരാഴ്ചയോളം ഞാൻ അവളെ കോളേജിൽ കണ്ടില്ല. പലപ്പോഴും ഫോൺ വിളിച്ച് നോക്കിയെങ്കിലും സ്വിച്ച്ഓഫ് ആണെന്നായിരുന്നു മറുപടി. ഇതിനിടയിൽ പലപ്പോഴും അഞ്ജലി വന്ന് ദേവികയെ കുറിച്ച് തിരക്കിയിരുന്നു. സത്യത്തിൽ ദേവിക ഇല്ലാത്ത ക്ലാസ് റൂം വളരെ വിരസമാണെന്ന് എനിക്കും തോന്നി തുടങ്ങിയിരുന്നു. ദേവിക വരാറായി ഒരഴ്ച തികയറായ ഒരു ദിവസം ഉച്ചക്ക് ഞാൻ ക്ലാസ്സിൽ ചുമ്മാ ഇരിക്കുമ്പോഴാണ് എന്നെ ഞെട്ടിച്ച് കൊണ്ട് ദേവിക ക്ലാസ്സിലേക്ക് കയറി വന്നത്. ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാപേരും അവളെ ശ്രദ്ധിച്ചു. അവൾ എനിക്ക് സംസാരിക്കാൻ ഒരവസരം തരാതെ എന്റടുത്ത് വന്ന് ചോദിച്ചു. "എന്നെയൊന്ന് വീടുവരെ ട്രോപ് ചെയ്യാമോ?" പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ അച്ഛന്റെ കാല് പിടിച്ച് ഞാൻ ഒരു ബൈക്ക് ഒപ്പിച്ചിരുന്നു. അതിലാണ് കോളജിലേക്ക് വരുന്നത്. അത് ദേവികയ്ക്കും അറിയാം. ഞാൻ ഒരക്ഷരം മിണ്ടാതെ അവളോടൊപ്പം ഇറങ്ങി പുറത്തേക്ക് നടന്നു. അവൾ എന്റെ ഒപ്പം ബൈക്കിൽ കയറി ഇരുന്നപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. ബൈക്ക് കോളേജ് കവാടം കഴിഞ്ഞപ്പോൾ എന്റെ തോളിൽ കൈ വച്ചുകൊണ്ട് അവൾ ചോദിച്ചു. "എന്താടാ ഒന്നും മിണ്ടാതെ?" എന്റെ മനസ്സിൽ നല്ല ദേഷ്യമായിരുന്നു അവളോടപ്പോൾ.. ഒരാഴ്ച അവളെ കുറിച്ച് ഒരു അറിവും ഇല്ലാതിരുന്നപ്പോഴാണ് ഞാൻ അവളെ സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കിയത്. ഞാൻ നിശബ്ദത പാലിച്ചു. "ഡാ.." ആ വിളിയിൽ അവളുടെ സ്വരത്തിൽ ഒരു ഇടർച്ച ഞാൻ മനസിലാക്കി. "നീ എന്നോടൊന്നും മിണ്ടണ്ട.. ഒരാഴ്ച എവിടായിരുന്നു നീ. ഞാൻ എത്ര തവണ നിന്നെ വിളിച്ചിരുന്നു എന്ന് നിനക്കറിയാമോ?" "സോറി

💬 Comments

View all comments