0%

Chapter Title : ഞാൻ [ ne-na ]

Author : ne-na Read All Parts 523

എന്റെ ബൈക്കിന് അടുത്തേക്ക് നടന്നു. ബൈക്ക് ഓടിക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നതിനാൽ മുന്നിലെ കാഴ്ചകൾക്ക് ഒരു മങ്ങളായിരുന്നു. മനസിനുള്ളിൽ ആകെ ശൂന്യത മാത്രം. പറ്റുന്നത്ര വേഗതയിൽ ബൈക്ക് ഓടിച്ചു. ആ യാത്ര ചെന്ന് നിന്നത് മായയുടെ വീടിന്റെ ഗേറ്റിനു മുന്നിൽ ആണ്. അവൾ ഇരുട്ടി തുടങ്ങിയ നേരത്തും എന്തോ കാര്യത്തിന് മുറ്റത്ത് നിൽക്കുകയായിരുന്നു. വീടിനു മുന്നിൽ ഒരു ബൈക്ക് വന്ന് നിൽക്കുന്ന കണ്ട് അവൾ ഗേറ്റിനടുത്തേക്ക് വന്നു. എന്നെ കണ്ടതും അവൾ ചിരിച്ച്കൊണ്ടു ഗേറ്റ് തുറന്ന് എന്റെ അരികിലേക്ക് വന്നു. "എന്താ ഈ സമയത് ഇവിടെ?" ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ തൊട്ടരികിൽ എത്തിയപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് അവൾ കണ്ടത്. "എന്താ ഏട്ടാ, എന്ത് പറ്റി?" "നീ എന്റെ കൂടെ കുറച്ച് നേരത്തേക്ക് പുറത്തേക്ക് വരുമോ. എനിക്ക് ഒറ്റക്ക് നില്ക്കാൻ വയ്യ." അവൾ ഒന്നും ചിന്തിക്കാതെ തന്നെ പറഞ്ഞു. "ഒരു മിനിട്, ഞാൻ ഇപ്പോൾ വരാം." വീട്ടിൽ പറയാനാണെന്നു തോന്നുന്നു അവൾ അകത്തേക്ക് പോയത്. കുറച്ച് സമയത്തിനകം അവൾ എന്റെ അരികിൽ തിരികെ വന്നു. ഒരു തൂവെള്ള ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത്. ഞാൻ അവളോട് പറഞ്ഞു. "കയറ്.." അവൾ എന്റെ കൈയിലേക്ക് പിടിച്ചു.. എന്താണെന്ന് അറിയില്ല എന്റെ കൈ അപ്പോൾ വിറക്കുന്നുണ്ടായിരുന്നു. "ഏട്ടൻ പിന്നിലേക്ക് ഇരിക്ക് ഞാൻ ഓടിക്കാം." ഞാൻ തന്നെയായിരുന്നു അവളെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചിരുന്നത്. എതിർത്തൊന്നും പറയാൻ നിന്നില്ല ഞാൻ. പിന്നിലേക്ക് നീങ്ങി ഇരുന്നു. മായ ബൈക്ക് ഓടിക്കുമ്പോൾ അവളുടെ മുടി പാറിപറന്ന് എന്റെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു. ഞാൻ അവളുടെ മുടി ഒരു സൈഡിലേക്ക് ഒതുക്കിയ ശേഷം തോളിൽ തല ചേർത്തിരുന്നു. അവൾ എന്നോട് ഒന്നും മിണ്ടുന്നില്ലായിരുന്നു. സ്ട്രീറ്റ് ലൈറ്റുകൾ പിന്നിലേക്കാക്കി മായ സാവധാനം ബൈക്ക് ഓടിച്ചു കൊണ്ടേ ഇരുന്നു. അല്ലെങ്കിലും അവൾ എന്നെ നിർബന്ധിച്ച് ഒന്നും പറയിക്കാറില്ല. അവൾക്കറിയാം കുറച്ച് വൈകി ആണെങ്കിലും ഞാൻ എന്റെ മനസിലുള്ളത് എല്ലാം അവളോട് പറയുമെന്ന്. ഞാൻ സാവധാനം അന്ന് നടന്നതെല്ലാം അവളോട് പറഞ്ഞു, അവൾ എല്ലാം മൂളി കേട്ട് കൊണ്ടിരുന്നു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം

💬 Comments

View all comments