0%

Chapter Title : ഞാൻ [ ne-na ]

Author : ne-na Read All Parts 525

അവൾ എന്നോട് ചോദിച്ചു. "ഏതെങ്കിലും ഒരു പെണ്ണിന് വേണ്ടി എന്തിനാണ് ചേട്ടൻ കണ്ടവന്മാരുമായി വഴക്കുണ്ടാക്കാൻ പോകുന്നത്?" അതിന് എനിക്ക് ഒരു ഉത്തരം മാത്രേ അവൾക്ക് കൊടുക്കാനുള്ളയിരുന്നു. "അവൾ ഏതെങ്കിലും ഒരു പെണ്ണല്ലല്ലോ.. എന്റെ ദേവു അല്ലെ?" . . കുറച്ച് ദിവസം ദേവുവിന്റെ ഒരു വിവരവും ഇല്ലായിരുന്നു. ഞാനും അവളെ വിളിക്കാൻ പോയില്ല.. രണ്ടുപേരുടെയും മനസ് ശരിയല്ലാത്തതിനാൽ വിളിച്ചാലും അത് അടിയിലായിരിക്കും അവസാനിക്കുക എന്ന് ഞാൻ കരുതി. പക്ഷെ എന്നെ തേടി അവളുടെ അമ്മയുടെ വിളി എത്തി. ദേവു വീട്ടിൽ ഉണ്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ വീട്ടിൽ വരുമോ എന്നതായിരുന്നു ആവിശ്യം. ഞാൻ ഉടനെ തന്നെ അവളുടെ വീട്ടിൽ ചെന്നു. ഞാൻ ചെല്ലുമ്പോൾ എന്നെയും കാത്ത് ദേവുവും അമ്മയും ഹാളിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ കസേരയിലേക്ക് ഇരുന്നപ്പോൾ 'അമ്മ തന്നെ സംസാരത്തിന് തുടക്കമിട്ടു. "ബിബിൻ ഇന്ന് ഇവിടെ വന്നിരുന്നു.. നാല് വർഷത്തെ സാവകാശം കൊടുത്താൽ അവൻ ദേവുവിനെ കല്യാണം കഴിക്കുമെന്ന് പറഞ്ഞു." 'അമ്മ പറഞ്ഞു തീർന്നതും ദേവു പറഞ്ഞു. "നിനക്ക് ഉറപ്പല്ലായിരുന്നോ വേണുന്നത്, ഏട്ടൻ ഇപ്പോൾ എന്റെ അമ്മയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. പോരെ?" ഞാൻ ചെറിയൊരു പുച്ഛത്തോടെ പറഞ്ഞു. "ഇപ്പോഴും അവന്റെ വീട്ടിൽ പറഞ്ഞിട്ടില്ലല്ലോ." "ഏട്ടന്റെ വീട്ടിൽ പറയാൻ പറ്റാത്ത ഒരു സാഹചര്യം ആയത് കൊണ്ടല്ലേ എന്റെ അമ്മക്ക് വാക്ക് കൊടുത്തത്." "ദേവു നീ എങ്ങനാ അവന്റെ കൂടെ ജീവിക്കാൻ പോകുന്നത്, ഒരു അടിമയെ പോലെയോ.. ആരോടും സംസാരിക്കരുത് മിണ്ടരുത്.." "അതൊക്കെ എന്റെ നല്ലതിന് വേണ്ടിയല്ലേ ഏട്ടൻ ചെയ്യിച്ചത്." "നിനക്ക് ഇപ്പോൾ അതൊക്കെ നിന്റെ നല്ലതിനാണെന്ന് തോന്നും.. പക്ഷെ ഭാവിയിൽ നിനക്ക് ചുറ്റും ആരും ഇല്ല അവൻ മാത്രേ ഇല്ലെന്ന് അറിയുമ്പോൾ ഒരുപാട് വൈകി പോയിരിക്കും. കൂട്ടിൽ അടച്ച കിളിയുടെ അവസ്ഥ ആയിരിക്കും അപ്പോൾ നിന്റേത്, രക്ഷപെടാൻ കഴിഞ്ഞെന്ന് വരില്ല." അവൾ ദേഷ്യത്തോടെ എന്നോട് ചോദിച്ചു. "നിനക്ക് ഇപ്പോൾ എന്താ വേണുന്നത്, ഞാൻ ഏട്ടനെ കല്യാണം കഴിക്കാതിരിക്കണോ?" എനിക്കതിന് ഒരു മറു ചോദ്യമായിരുന്നു അവളോട് ചോദിക്കാനുണ്ടായിരുന്നത്. "നിന്റെ അമ്മക്ക് ബിബിനുമായി ഉള്ള ബന്ധം ഇഷ്ട്ടമല്ല. അത് നിനക്കറിയിയമോ?" അവൾ

💬 Comments

View all comments