0%

Chapter Title : ഞാൻ [ ne-na ]

Author : ne-na Read All Parts 526

പെട്ടെന്ന് അമ്മയുടെ നേരെ നോക്കി, 'അമ്മ നിസ്സഹായ അവസ്ഥയിൽ മിണ്ടാതെ നിന്നു. "'അമ്മ ഒരിക്കലും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല." "പറയില്ല.. കാരണം നിന്നെ പേടി ആണ് നിന്റെ അമ്മയ്ക്ക്, നീ വീണ്ടും പഴയ അവസ്ഥയിൽ ഡിപ്രെഷനിലേക്ക് പോകുമോ, ഇനിയൊരു കല്യാണത്തിന് സമ്മതിക്കാതെ ഇരിക്കുമോ എന്നുള്ള പേടി." കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്നിട്ട് പറഞ്ഞു. "അമ്മയുടെ ഒരു തോന്നൽ സത്യമായിരുന്നു. ഈ കല്യാണം ഇല്ലെങ്കിൽ എനിക്കിനി വേറൊരു കല്യാണം വേണ്ട." "നീ ഈ കല്യാണം കഴിക്കുകയാണെങ്കിൽ അതായിരിക്കും നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയവും." "നീ മായയെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുമ്പോഴും ഞാൻ ഇവിടെ ഇങ്ങനെ നിൽക്കണമെന്നാണോ നിന്റെ ആഗ്രഹം." എനിക്ക് അതിന് ഒരു ഉത്തരം പറയാൻ കിട്ടിയില്ല. "അവനുമായുള്ള നിന്റെ ബന്ധം തുടർന്നാൽ എന്നോട് മിണ്ടുവാൾ അവൻ നിന്നെ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ?" "അതൊരിക്കലും ഇല്ല.. പക്ഷെ എനിക്ക് പറ്റുന്ന സമയങ്ങളിൽ ഞാൻ നിന്നോട് സംസാരിക്കും." ഞാൻ അവളെയും അമ്മയെയും നോക്കി, എന്നിട്ട് പറഞ്ഞു. "അങ്ങനെ ഒരു ഔധാര്യം എനിക്ക് വേണ്ട." ഞാൻ അവരോടു യാത്ര പോലും പറയാതെ അവിടെ നിന്നും ഇറങ്ങുമ്പോൾ 'അമ്മ അവളോട് പറയുന്ന വാക്കുകൾ എന്റെ ചെവിയിൽ പതിഞ്ഞു. "എല്ലാ പ്രവിശ്യവും നീ ഓരോന്ന് കാണിച്ച് കൂട്ടി അവസാനമിരുന്ന് കരയുമ്പോൾ അവനെ നിനക്കൊപ്പം ഉണ്ടായിരുന്നുള്ളു. ഈ ഒരു പ്രാവിശ്യം അവനും കാണണമെന്നില്ല." . . നിലത്തു കിടന്നിരുന്ന ദേവുവിന്റെ അമ്മയുടെ ശവ ശരീരത്തിലേക്ക് ഞാൻ നോക്കി. ഒരാഴ്ചക്ക് മുൻപ് ഒരു യാത്രപോലും പറയാതെ ഇവിടെ നിന്നും ഇറങ്ങി പോകുമ്പോൾ അമ്മയെ ഇനി ഇങ്ങനെ ഒരവസ്ഥയിൽ ആണ് കാണേണ്ടി വരികയെന്ന് ഞാൻ കരുതിയിരുന്നില്ല. ശവ ശരീരത്തിനടുത്തായി കരഞ്ഞു തളർന്ന ദേവിക അവരുടെ ബന്ധുവിന്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയാണ്. വീട്ടിൽ കിടക്കുന്ന സമയത് ഹാർട്ട് അറ്റാക്ക് വന്നതാണ്.. ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ ആരും വീട്ടിൽ ഇല്ലായിരുന്നു. വൈകുന്നേരം ദേവു വീട്ടിൽ വരുമ്പോഴാണ് 'അമ്മ മരിച്ച കിടക്കുന്നത് അറിഞ്ഞത്. ഞാൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് കൂടി നോക്കി. ആ ഐശ്വര്യം അതേപോലെ ഇപ്പോഴും ഉണ്ട്. എന്നും

💬 Comments

View all comments