Chapter Title : ഞാന്‍ പ്രണയിച്ച താരം [Master]
വെണ്ണത്തുടകളും എല്ലാം എന്റെ രോഗത്തിന്റെ ആഴം അനുദിനം വര്‍ദ്ധിപ്പിച്ചു.
എന്റെ എല്ലാ രഹസ്യങ്ങളും ഞാന്‍ പങ്കു വയ്ക്കുന്ന സുഹൃത്താണ് രമേശന്‍. എനിക്ക് മനീഷയോടുള്ള അമിതമായ ഇഷ്ടം അവനു മാത്രമേ അറിയാമായിരുന്നുള്ളൂ. അവളെ ഒന്ന് കാണാനും എന്റെ ഈ ഇഷ്ടം അവളെ അറിയിക്കാനും ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നത് അവനോടു ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്. എന്റെ മനസിന്റെ താളം പോലും ആ നടി മൂലം തെറ്റിയേക്കാം എന്നവനു തോന്നിയത് കൊണ്ടാകാം, ഒരിക്കല്‍ അവന്‍ എന്നോട് ഇങ്ങനെ ചോദിച്ചു:
“എടാ അളിയാ നിനക്ക് അവളെ അത്രയ്ക്ക് ഇഷ്ടമാണോ?”
“എന്ത് ചോദ്യമാടാ ഇത്..പല രാത്രികളിലും അവളെ ഓര്‍ത്ത് ഞാന്‍ ഉറങ്ങാറ് പോലുമില്ല”
“എങ്കില്‍ നമുക്കൊരു കാര്യം ചെയ്യാം. അവളെ ഒന്ന് കണ്ടുകളയാം..എന്ത് പറയുന്നു?’
“എന്നിട്ട്?”
“എന്നിട്ടെന്താ..നിന്റെ ഈ ആരാധന അവളെ അറിയിക്കുക..ഒരു പക്ഷെ നിന്റെ സൌന്ദര്യം കണ്ട് അവള്‍ നിന്നെയും ഇഷ്ടപ്പെട്ടാലോ??”
അവന്റെ സംസാരം എന്നില്‍ പ്രതീക്ഷകളുടെ പൂത്തിരികള്‍ കത്തിച്ചു.
“ഒരു സിനിമാനടി നമ്മളെ ഒക്കെ ഇഷ്ടപ്പെടുമോടാ? അതും ഇത്ര സുന്ദരിയായ ഒരു നടി?” ഞാന്‍ ശങ്കയോടെ ചോദിച്ചു.
“എടാ ഈ നടിയും നടനും ഒക്കെ എന്നെയും നിന്നെയും പോലെയുള്ള സാധാരണ ആളുകള്‍ തന്നെയാണ്. ക്യാമറയുടെ മുന്‍പില്‍ നില്ക്കാന്‍ അവര്‍ക്ക് അവസരം കിട്ടി എന്ന് കരുതി അവര്‍ ആകാശത്തു നിന്നും പൊട്ടിവീണ സാധനങ്ങള്‍ ഒന്നുമാകുന്നില്ല...നാളെ നിനക്കോ എനിക്കോ അവസരം കിട്ടിയാല്‍ നമ്മളും താരങ്ങള്‍ തന്നെ...നിനക്ക് അവളെ കാണണോ? അത് പറ”
മനീഷയുടെ കാര്യം ഓര്‍ക്കുമ്പോള്‍ത്തന്നെ എന്റെ ചങ്കിടിപ്പ് നിയന്ത്രിക്കാന്‍ പറ്റാത്തത് പോലെ കൂടുന്നത് ഞാനറിഞ്ഞു. അവളെ കാണുക എന്നാലോചിക്കുമ്പോള്‍ എന്റെ ശരീരം മൊത്തം
💬 Comments
View all comments