0%

Chapter Title : ഞാന്‍ പ്രണയിച്ച താരം [Master]

Author : Master Read All Parts 536

പൊട്ടിത്തരിക്കുന്നത് പോലെ തോന്നുകയാണ്. അവളെ ഞാന്‍ എങ്ങനെ നേരിടും എന്നുപോലും എനിക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.

“എന്താടാ കോപ്പേ ആലോചന...അവളെ കാണണ്ടേ?” അവന്‍ എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.

“കണ്ടാല്‍ വല്ല ഗുണവും ഉണ്ടാകുമോ? തന്നെയുമല്ല അവള്‍ എവിടെയാണ് എന്ന് നിനക്ക് അറിയാമോ?”

“അതൊക്കെ കണ്ട ശേഷം നോക്കാം..ഒരു ജോലി കിട്ടണമെങ്കില്‍ ഇന്റര്‍വ്യൂവിനു പോകാതെ പറ്റുമോ? അതേപോലെ ഒരു പെണ്ണിനെ ഇഷ്ടമാണ് എങ്കില്‍ അത് അവളോട്‌ പറയുക തന്നെ വേണം..അത് നടി ആയാലും ഏത് കോപ്പായാലും”

അവന്റെ സംസാരം മെല്ലെ എനിക്ക് ധൈര്യം പകര്‍ന്നു. എങ്കില്‍ മനീഷയെ കണ്ടുകളയാം എന്നുതന്നെ ഞാന്‍ തീരുമാനിച്ചു.

അങ്ങനെ അവന്‍ അന്വേഷിച്ചു മനീഷയുടെ ഏറ്റവും പുതിയ ഷൂട്ടിംഗ് ലൊക്കേഷന്‍ മനസിലാക്കി. ഊട്ടിയില്‍ ആയിരുന്നു ഷൂട്ടിംഗ്. ഞാനും അവനും കൂടി നേരെ ഊട്ടിയിലേക്ക് വിട്ടു. അവിടെ എത്തിയപ്പോള്‍ എന്റെ ധൈര്യമൊക്കെ ചോര്‍ന്നു പോയിരുന്നു. അവളെ കണ്ടു സംസാരിക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ശരീരം വിറയ്ക്കുകയാണ്.

മനീഷ താമസിക്കുന്ന അതെ ഹോട്ടലില്‍ അവന്‍ ഞങ്ങള്‍ക്കും മുറി എടുത്തു. അടുത്ത ദിവസം രാവിലെ അണിഞ്ഞൊരുങ്ങി ഷൂട്ടിങ്ങിന് പോകുന്ന മനീഷയെ മുകളില്‍ എന്റെ മുറിയില്‍ നിന്നുകൊണ്ട് ഞാന്‍ ആദ്യമായി കണ്ടു. നേരില്‍ കണ്ടപ്പോള്‍ സിനിമയില്‍ കാണുന്നതിനേക്കാള്‍ സൌന്ദര്യം അവള്‍ക്കുണ്ട് എന്നെനിക്ക് തോന്നി. ഏറിയാല്‍ പത്തൊമ്പത് വയസ് കാണും; പക്ഷെ അസാധ്യ നിറവും അവയവ പുഷ്ടിയുമാണ്. കണ്ടാല്‍ കടിച്ചു തിന്നാന്‍ തോന്നുന്ന സൌന്ദര്യം.

“കണ്ടോ..അവളാണ് ലവള്‍... നീ വാ. നമുക്ക് ലൊക്കേഷനില്‍ പോകാം” എന്റെ നോട്ടം കണ്ടു രമേശന്‍ പറഞ്ഞു.

“അവിടെ അവര് നമ്മളെ കയറ്റുമോ?”

“നീ വാടാ..ഞാനില്ലേ

💬 Comments

View all comments