Chapter Title : ഞാന്‍ പ്രണയിച്ച താരം [Master]
ജാഡ കാണിക്കുന്നതില്‍ അത്ഭുതമുണ്ടോ..വിട്ടുകള..പോകാന്‍ പറ അവള്‍..” അവന്‍ പറഞ്ഞു.
ഞാന്‍ മറുപടി നല്‍കിയില്ല; കാരണം എന്റെ മനസ് എത്രയധികം വ്രണപ്പെട്ടു എന്ന് അവനോ വേറെ ആര്‍ക്കെങ്കിലുമോ ഊഹിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല; അത്രയ്ക്ക് ഞാന്‍ തകര്‍ന്നു പോയിരുന്നു. മനീഷയുടെ ഫോട്ടോ ഞാന്‍ ആദ്യം കണ്ട സമയം മുതല്‍ അവളെ ഞാനെന്റെ ഹൃദയത്തിന്റെ ശ്രീകോവിലില്‍ ഒരു ദേവിയായി പ്രതിഷ്ഠിച്ചു വച്ചിരിക്കുകയായിരുന്നു. ഓരോ ദിവസവും ആ പ്രതിഷ്ഠയ്ക്ക് പൂജ ചെയ്ത് ഞാന്‍ സ്വപ്നങ്ങളുടെ കൊട്ടാരം പടുത്തുയര്‍ത്തി അതില്‍ അഭിരമിച്ചുകൊണ്ടിരുന്നു. എന്റെ മനസ്സില്‍ മനീഷ ഒരു ദേവത ആയിരുന്നു; അവളില്‍ ഒരു ഊനവും സങ്കല്‍പ്പിക്കാന്‍ പോലും എനിക്ക് ശക്തി ഇല്ലായിരുന്നു. ഐശ്വര്യാറായി പോലും അവളെക്കാള്‍ സൌന്ദര്യമില്ലാത്തവള്‍ എന്നാണ് ഞാന്‍ കരുതിയിരുന്നത്. പെണ്ണ് എന്ന് പറഞ്ഞാല്‍ അത് മനീഷ മാത്രം; വേറെ ഒരു പെണ്ണും അവളുടെ മുന്‍പില്‍ ഒന്നുമല്ല എന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അവളുടെ കാല്‍പ്പാദം പതിഞ്ഞ മണ്ണെങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്. അവള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. എന്നെങ്കിലും അവളെ കണ്ടാല്‍..തനിക്ക് അവളോടുള്ള സ്നേഹം അറിയിച്ചാല്‍..ആ ചെന്താമാരപ്പൂവ് പോലെയുള്ള വദനം എനിക്ക് വേണ്ടി ഒരു പ്രാവശ്യമെങ്കിലും വിടരും എന്ന് ഞാന്‍ മോഹിച്ചിരുന്നു; ഒരു പുഞ്ചിരി..അത് മതിയായിരുന്നു എനിക്ക് ധന്യനാകാന്‍..അതവള്‍ നല്‍കിയില്ല എന്ന് മാത്രമല്ല, എന്റെ സ്വപ്നങ്ങളുടെ കൊട്ടാരത്തെ ഒരൊറ്റ നിമിഷം കൊണ്ട് അവള്‍ തച്ചുടച്ചുകളഞ്ഞു.
എന്റെ മനസ്സിനേറ്റ മുറിവിന്റെ ആഴം അതിഗഹനമായിരുന്നു. അനുനിമിഷം ഞാന്‍ ഉരുകി ഇല്ലാതാകുകയായിരുന്നു. തളര്‍ന്ന ശരീരത്തോടെയും മനസ്സോടെയുമാണ് ഞാന്‍ ഊട്ടിയില്‍ നിന്നും തിരികെ പോന്നത്.
അതോടെ എനിക്ക് മനീഷയോട്
💬 Comments
View all comments