0%

Chapter Title : ഞാൻ രതി 3 [സിമോണ]

Author : സിമോണ Read All Parts 2548

കൊച്ചെ.. നീയൊന്ന് സമ്മതിക്ക്... ഇനി ഞങ്ങള് ഒരു കണ്ടിഷനും പറയില്ല... നിനക്കിഷ്ടമുള്ള ഒരാണിനെ.. ജാതിയോ മതമോ പ്രായമോ രണ്ടാം വിവാഹമോ ഒന്നും പ്രശ്നമില്ല... നിനക്കിഷ്ടം തോന്നുന്ന ഒരാളെ എങ്ങനെയെങ്കിലും കണ്ടുപിടിക്ക്... " മമ്മയെന്നെ പിറകിൽ നിന്ന് പിടിച്ചു നിർത്തി...

".........നോക്ക്... ഞങ്ങളുടെ വിഷമം നിനക്കെന്താ മനസ്സിലാക്കാൻ പറ്റാത്തത്??" മമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

".........ഈ മമ്മ... നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു... തനി ഈ സ്വഭാവമാണ് ആ പുങ്കനും... ഒന്ന് പറഞ്ഞ് രണ്ടാം വാക്കിന് അപ്പൊ പൂങ്കണ്ണീരൊലിപ്പിക്കും..." മമ്മയെ കെട്ടിപിടിച്ച് പുറം തലോടിക്കൊണ്ട്, അല്പം കുനിഞ്ഞ്, അവരുടെ ചുമലിൽ താടി താങ്ങി നിൽക്കുമ്പോൾ അയാളായിരുന്നു മനസ്സിൽ...

".........നമ്മക്ക് എന്തേലും മാർഗ്ഗമുണ്ടാക്കാം... മമ്മയ്ക്ക് എന്റെ ക്ഷീണം മാറിയാ പോരെ... പോണ വഴി രണ്ടു കുപ്പി മരുത്വാ പഞ്ചജീരകഗുഡം വാങ്ങി കഴിച്ചേക്കാം.. ഇനി വരുമ്പളക്കും എനിക്ക് ഒടുക്കത്തെ ഓജസ്സും തേജസ്സുമായിരിക്കും.. നോക്കിക്കോ.." ചിരിച്ചു കൊണ്ട് മമ്മ വീണ്ടും കയ്യോങ്ങുമ്പോഴേക്ക് ഞാൻ കിച്ചണിലേക്ക് ചാടിക്കയറി...

വൈകിട്ട് പപ്പാ വന്നപ്പോൾ ഒഴിച്ചുതന്ന, ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ഇളം കള്ള് രണ്ടു ഗ്ലാസ് അകത്താക്കി, മൂക്കുമുട്ടെ ഭക്ഷണം കഴിച്ചെണീക്കുമ്പോഴേക്ക് കണ്ണുകളിൽ മയക്കം വന്നുകൊണ്ടിരുന്നു.. ".........നീ പോയി കിടന്നോ... പാത്രമൊക്കെ നാളെ രമണി വന്ന് കഴുകിക്കോളും..."

തറവാട്ടിൽ, എന്റെ ചെറുപ്പം മുതൽക്കേ പണിക്കു വരുന്നവരാണ് കുമാരേട്ടനും ഭാര്യ രമണിച്ചേച്ചിയും... സ്നേഹമുള്ളവരാണ്... പ്രായം കുറച്ചായെങ്കിലും, ഇപ്പോഴും എന്നും രാവിലെ വന്നാൽ രാത്രി ആകും വരെ അവർ വീട്ടിൽ തന്നെ കാണും...

അവരുടെ രണ്ടു പെൺമക്കളെയും അത്യാവശ്യം നല്ല ബന്ധങ്ങൾ ഒത്തു വന്നപ്പോൾ പപ്പാ തന്നെയാണ് വേണ്ടതൊക്കെ കൊടുത്ത് കെട്ടിച്ചയച്ചത്.. ഞങ്ങളുടെ പറമ്പിന്റെ വടക്കു കിഴക്കേ മൂലയ്ക്ക് ഇരുപത് സെന്റ് സ്ഥലം അവരുടെ പേർക്ക് തിരിച്ചിട്ട് അതിൽ ചെറുതല്ലാത്ത ഒരു ഓടുവീടും പണിതു കൊടുത്തിട്ടുണ്ട്..

പപ്പയെയും മമ്മയെയും കഴിഞ്ഞേ ഈ ലോകത്ത് ഈശ്വരന്മാർ പോലും ഉള്ളുവെന്ന്, അതുകൊണ്ടു തന്നെ എന്റെ കുഞ്ഞിലേ മുതൽക്കേ രമണിച്ചേച്ചിയുടെ വായിൽ നിന്നുവരുന്ന സ്ഥിരം പല്ലവിയായിരുന്നു...

".........മമ്മാ.. അഞ്ചരക്ക് വിളിക്കണേ.. ആറേകാലിനെങ്കിലും ഇറങ്ങിയില്ലെങ്കിൽ ചിലപ്പോ ട്രാഫിക്ക് കൂടുതലാണേൽ നേരം വൈകും... "

കിച്ചണിൽ നിന്നിറങ്ങി പപ്പയുടെ തലയ്ക്കിട്ടൊന്ന് കിഴുക്കി,

💬 Comments

View all comments