0%

Chapter Title : ഞാൻ രതി 3 [സിമോണ]

Author : സിമോണ Read All Parts 2550

നടുത്തളത്തിലേക്ക് കടക്കാൻ നേരം പപ്പാ പാത്രത്തിലിരുന്ന പപ്പടമെടുത്ത് എന്റെ നേർക്കെറിഞ്ഞു.. ".........ഈ തലതിരിഞ്ഞോളെ ഞാനിന്ന് പപ്പടമെറിഞ്ഞു കൊല്ലും... "

കസേര നിരങ്ങുന്ന ഒച്ച കേട്ടതും, നടുത്തളത്തിലെ കട്ടിള ചാടിക്കടന്ന്, ഞാനവരുടെ ബെഡ്റൂമിൽ ആൾറെഡി സ്ഥാനം പിടിച്ചിരുന്ന പിള്ളേഴ്സിന്റെ അടുത്തേക്കോടി...

കിടക്കയിൽ മലർന്നു കിടന്ന്, ബെഡ്റൂമിന്റെ വാളിൽ തൂങ്ങുന്ന വലിയ ടെലിവിഷൻ സ്ക്രീനിൽ, ചാടി ചവിട്ടിക്കൊണ്ടിരുന്ന കുങ്ഫു പാണ്ഡയെ നോക്കി, ചിങ്കന്റെ മടിയിൽ കാല് കയറ്റി വെച്ച് കിടപ്പായിരുന്നു ഇളയവൻ..

".........ഡാ... മമ്മി കിടക്കാൻ പോവാ... നാളെ രാവിലെ ഞാൻ നേരത്തെ പോവും ട്ടാ... " ബെഡിലേക്കിരുന്ന് പുങ്കന്റെ നെറ്റിയിൽ ചുണ്ടമർത്തിയപ്പോൾ അവൻ കൈ ഉയർത്തി റ്റാ റ്റാ കാണിച്ചു...

".........അമ്പട സാമീ... നീ റ്റാ റ്റാ കാണിക്കുന്നോ.. അങ്ങനിപ്പോ നീ ടി വി കാണണ്ട.." അവന്റെ മുന്നിലേക്ക് കയറിയിരുന്നപ്പോൾ, ചാടി എഴുനേറ്റ് എന്റെ തോളിൽ പിടിച്ച് ബെഡിലേക്കമര്ത്തി അവൻ കൊഞ്ചി...

".........മാറ് മമ്മീ... പ്ലീശ്... പ്ലീശ്... ഞാൻ റ്റാറ്റാ കാണിച്ചതല്ല ന്നെ... പോവല്ലേ പോവല്ലേ ന്നു പറഞ്ഞതാ..." കൈകൊണ്ട് എന്നെ പിടിച്ച് ബെഡിലേക്കമര്ത്തി അവനെന്റെ വയറ്റിൽ കയറിയിരുന്നു...

".........എണീക്കടാ പടക്കം ബഷീറേ.. അല്ലെങ്കി ഇപ്പൊ നിന്റെ മുഖത്തോട്ട് ശർദ്ദിക്കും ഞാൻ... ഗ്വാ!!!...." ശബ്ദമുണ്ടാക്കിയതും അവൻ ചാടിയിറങ്ങി... ചിങ്കൻ അപ്പോഴും ടാബ്ലെറ്റിൽ തല കമിഴ്ത്തിയിരിക്കുകയായിരുന്നു...

".........ഡാ.. നിന്നോടും കൂടാ പറഞ്ഞെ... രാവിലെ നേരത്തെ പോവും ഞാൻ... അലമ്പുണ്ടാക്കാതെ നല്ലമ്പോണം നടന്നോളൂ.." അവന്റെ തലമുടിയിലൊന്ന് വിരൽ കടത്തി ചിതറിച്ചപ്പോൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് അവനും ചെറുതിനോടൊപ്പം കിടക്കയിലേക്ക് മലർന്നു...

അവിടെനിന്നിറങ്ങി, മേലെ നിലയിലുള്ള എന്റെ സ്വകാര്യ മുറിയിലേക്ക് കയറി വാതിലടച്ച് ബെഡിലേക്ക് മലരുമ്പോൾ, കണ്ണുകൾ മയക്കം വന്ന് അടഞ്ഞുപോയിക്കൊണ്ടിരുന്നു... ".........ഒന്ന് വിളിച്ചു നോക്കാം..." വാതിൽ കുറ്റിയിട്ട്, ഫോണെടുത്ത് അയാളുടെ നമ്പർ ഡയൽ ചെയ്തു...

".........ഉറങ്ങിയില്ലേ നീ??" ഫോണെടുത്തതും അതായിരുന്നു ചോദ്യം...

".........മ്മ്..ഹ്മ്മ്ഹ്മ്മ്.. ഇല്ല... കഴിച്ചു വന്നു കിടന്നു... വിളിക്കാൻ തോന്നി അപ്പൊ.. നാളെ രാവിലെ ഞാൻ ഇറങ്ങും... ഇന്നലേം ഇന്നും നേരത്തെ ഇറങ്ങിയതാ ഓഫീസിൽ നിന്ന്.. അല്ലെങ്കിൽ നാളെ ഉച്ചയ്ക്ക് ശേഷം ലീവ് പറയാമായിരുന്നു..." ഉള്ളിൽ ഉയർന്നിരുന്ന ആഗ്രഹത്തെ അടക്കിവെക്കാൻ എനിക്കായില്ല...

💬 Comments

View all comments