Chapter Title : ഞാൻ രതി 3 [സിമോണ]
പോത്തിറച്ചി വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോ, രാവിലെ ഞാൻ, നാലുകിലോ നമ്മടെ കുമാരന്റെ മോനെ വിട്ട് വാങ്ങിപ്പിച്ചിരുന്നു.... നാളെ പറമ്പില് പണിക്കാരുള്ളതാ... അതിന്റെ കാശു കൊടുത്തേച്ചും വരാമെന്ന് പറഞ്ഞ് ഇപ്പൊ അങ്ങോട്ടിറങ്ങിയേ ഉള്ളു... പറ്റുമെങ്കിൽ കെട്ടീന്ന് മീനും വല്ലതും കിട്ടുമോന്നു നോക്കാം ന്നു പറഞ്ഞു... " അടുക്കളയിലേക്ക് നടന്ന എനിക്ക് പിന്നാലെ നടന്നുകൊണ്ട് മമ്മ പറഞ്ഞുകൊണ്ടിരുന്നു...
".........അതേ.. ഇങ്ങനെ പോയാൽ ശരിയാവില്ല... നമുക്ക് ലീഗലി നീങ്ങാം.. അല്ലാതെ അവൻ അവിടെ വേറെ പെണ്ണും കുട്ടികളുമായി ജീവിക്കുമ്പോ നീ മാത്രം ഇങ്ങനെ ഒറ്റാം തടിയായി നിൽക്കുന്നത് ഞങ്ങൾക്കെങ്ങനെ സഹിക്കും കൊച്ചെ.. നീയൊന്ന് സമ്മതിക്ക്... ഇനി ഞങ്ങള് ഒരു കണ്ടിഷനും പറയില്ല... നിനക്കിഷ്ടമുള്ള ഒരാണിനെ.. ജാതിയോ മതമോ പ്രായമോ രണ്ടാം വിവാഹമോ ഒന്നും പ്രശ്നമില്ല... നിനക്കിഷ്ടം തോന്നുന്ന ഒരാളെ എങ്ങനെയെങ്കിലും കണ്ടുപിടിക്ക്... " മമ്മയെന്നെ പിറകിൽ നിന്ന് പിടിച്ചു നിർത്തി...
".........നോക്ക്... ഞങ്ങളുടെ വിഷമം നിനക്കെന്താ മനസ്സിലാക്കാൻ പറ്റാത്തത്??" മമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
".........ഈ മമ്മ... നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു... തനി ഈ സ്വഭാവമാണ് ആ പുങ്കനും... ഒന്ന് പറഞ്ഞ് രണ്ടാം വാക്കിന് അപ്പൊ പൂങ്കണ്ണീരൊലിപ്പിക്കും..." മമ്മയെ കെട്ടിപിടിച്ച് പുറം തലോടിക്കൊണ്ട്, അല്പം കുനിഞ്ഞ്, അവരുടെ ചുമലിൽ താടി താങ്ങി നിൽക്കുമ്പോൾ അയാളായിരുന്നു മനസ്സിൽ...
".........നമ്മക്ക് എന്തേലും മാർഗ്ഗമുണ്ടാക്കാം... മമ്മയ്ക്ക് എന്റെ ക്ഷീണം മാറിയാ പോരെ... പോണ വഴി രണ്ടു കുപ്പി മരുത്വാ പഞ്ചജീരകഗുഡം വാങ്ങി കഴിച്ചേക്കാം.. ഇനി വരുമ്പളക്കും എനിക്ക് ഒടുക്കത്തെ ഓജസ്സും തേജസ്സുമായിരിക്കും.. നോക്കിക്കോ.." ചിരിച്ചു കൊണ്ട് മമ്മ വീണ്ടും കയ്യോങ്ങുമ്പോഴേക്ക് ഞാൻ കിച്ചണിലേക്ക് ചാടിക്കയറി...
വൈകിട്ട് പപ്പാ വന്നപ്പോൾ
💬 Comments
View all comments