Chapter Title : ഞാൻ രതി 3 [സിമോണ]
ഒഴിച്ചുതന്ന, ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ഇളം കള്ള് രണ്ടു ഗ്ലാസ് അകത്താക്കി, മൂക്കുമുട്ടെ ഭക്ഷണം കഴിച്ചെണീക്കുമ്പോഴേക്ക് കണ്ണുകളിൽ മയക്കം വന്നുകൊണ്ടിരുന്നു.. ".........നീ പോയി കിടന്നോ... പാത്രമൊക്കെ നാളെ രമണി വന്ന് കഴുകിക്കോളും..."
തറവാട്ടിൽ, എന്റെ ചെറുപ്പം മുതൽക്കേ പണിക്കു വരുന്നവരാണ് കുമാരേട്ടനും ഭാര്യ രമണിച്ചേച്ചിയും... സ്നേഹമുള്ളവരാണ്... പ്രായം കുറച്ചായെങ്കിലും, ഇപ്പോഴും എന്നും രാവിലെ വന്നാൽ രാത്രി ആകും വരെ അവർ വീട്ടിൽ തന്നെ കാണും...
അവരുടെ രണ്ടു പെൺമക്കളെയും അത്യാവശ്യം നല്ല ബന്ധങ്ങൾ ഒത്തു വന്നപ്പോൾ പപ്പാ തന്നെയാണ് വേണ്ടതൊക്കെ കൊടുത്ത് കെട്ടിച്ചയച്ചത്.. ഞങ്ങളുടെ പറമ്പിന്റെ വടക്കു കിഴക്കേ മൂലയ്ക്ക് ഇരുപത് സെന്റ് സ്ഥലം അവരുടെ പേർക്ക് തിരിച്ചിട്ട് അതിൽ ചെറുതല്ലാത്ത ഒരു ഓടുവീടും പണിതു കൊടുത്തിട്ടുണ്ട്..
പപ്പയെയും മമ്മയെയും കഴിഞ്ഞേ ഈ ലോകത്ത് ഈശ്വരന്മാർ പോലും ഉള്ളുവെന്ന്, അതുകൊണ്ടു തന്നെ എന്റെ കുഞ്ഞിലേ മുതൽക്കേ രമണിച്ചേച്ചിയുടെ വായിൽ നിന്നുവരുന്ന സ്ഥിരം പല്ലവിയായിരുന്നു...
".........മമ്മാ.. അഞ്ചരക്ക് വിളിക്കണേ.. ആറേകാലിനെങ്കിലും ഇറങ്ങിയില്ലെങ്കിൽ ചിലപ്പോ ട്രാഫിക്ക് കൂടുതലാണേൽ നേരം വൈകും... "
കിച്ചണിൽ നിന്നിറങ്ങി പപ്പയുടെ തലയ്ക്കിട്ടൊന്ന് കിഴുക്കി, നടുത്തളത്തിലേക്ക് കടക്കാൻ നേരം പപ്പാ പാത്രത്തിലിരുന്ന പപ്പടമെടുത്ത് എന്റെ നേർക്കെറിഞ്ഞു.. ".........ഈ തലതിരിഞ്ഞോളെ ഞാനിന്ന് പപ്പടമെറിഞ്ഞു കൊല്ലും... "
കസേര നിരങ്ങുന്ന ഒച്ച കേട്ടതും, നടുത്തളത്തിലെ കട്ടിള ചാടിക്കടന്ന്, ഞാനവരുടെ ബെഡ്റൂമിൽ ആൾറെഡി സ്ഥാനം പിടിച്ചിരുന്ന പിള്ളേഴ്സിന്റെ അടുത്തേക്കോടി...
കിടക്കയിൽ മലർന്നു കിടന്ന്, ബെഡ്റൂമിന്റെ വാളിൽ തൂങ്ങുന്ന വലിയ ടെലിവിഷൻ സ്ക്രീനിൽ, ചാടി ചവിട്ടിക്കൊണ്ടിരുന്ന കുങ്ഫു പാണ്ഡയെ നോക്കി, ചിങ്കന്റെ മടിയിൽ കാല് കയറ്റി വെച്ച് കിടപ്പായിരുന്നു ഇളയവൻ..
".........ഡാ...
💬 Comments
View all comments