0%

Chapter Title : ഞാൻ രതി [സിമോണ]

Author : സിമോണ Read All Parts 1503

ഏഴെട്ടു വര്ഷങ്ങളായി.. ഇന്നേവരെ ആരെക്കൊണ്ടും ഒരു ചീത്തവാക്ക് കേൾപ്പിച്ചിട്ടില്ല... ന്യായമായ വില.. വേണ്ട സാധനങ്ങൾ വിളിച്ചുപറഞ്ഞാൽ പുള്ളി തന്നെ റൂമിൽ കൊണ്ടുവന്നു തരും.. സഹായത്തിനൊരു പയ്യനുള്ളതിനെപോലും അപ്പാർട്ട്മെന്റിന്റെ ഉള്ളിലേക്കടുപ്പിക്കാറില്ല... അത്യാവശ്യം പ്ലംബിങ്, ഇലെക്ട്രിഷ്യൻ പണികൾ വശമുള്ളതിനാൽ, പുള്ളിക്കാരൻ കയറി ഇറങ്ങാത്ത ഫ്ലാറ്റുകൾ ഈ അപ്പാർട്ട്മെന്റ് കോമ്പ്ലെക്സുകളിലില്ല...

ഒരേ കോമ്പൗണ്ടിനുള്ളിൽ, മൂന്നു നിലകൾ വീതമുള്ള മൂന്നു ബിൽഡിങ്ങുകളാണ് ഞങ്ങളുടെ അപ്പാർട്ട്മെന്റ് ഗ്രൂപ്പ്... ഓരോ നിലയിലും രണ്ടു ഫ്ലാറ്റുകൾ വീതം പതിനെട്ടു ഫ്ലാറ്റുകൾ... അതിൽ നാലെണ്ണമൊഴിച്ച് ബാക്കി പതിനാലെണ്ണത്തിലും ഫാമിലികൾ താമസമുണ്ട്... ഞങ്ങൾ ഇങ്ങോട്ടു മാറിയിട്ട് ഇപ്പോൾ അധികം നാളായിട്ടില്ലെങ്കിലും മറ്റെല്ലാ ഫാമിലികളും വര്ഷങ്ങളായി ഇവിടെ താമസമുള്ളവർ തന്നെ...

"........നിനക്ക് അത്രയ്ക്ക് വിശ്വാസമാണെങ്കിൽ പിന്നെ എന്താ പ്രശനം മാധവാ...... എല്ലാര്ക്കും സമ്മതമാണെങ്കിൽ നമുക്കയാളെ അങ്ങുറപ്പിച്ചാലോ..." ഭാസ്കരേട്ടൻ ഓക്കേ പറഞ്ഞാൽ പിന്നെ, സാധാരണ, അസോസിയേഷനിൽ വേറെ എതിർവാക്കുകൾ ഉയരാറില്ല.. അത്രയ്ക്ക് ബഹുമാനമാണ് അയാളെ എല്ലാര്ക്കും... ഇത്തവണയും അതുതന്നെ സംഭവിച്ചു....

"........ആട്ടെ... ആരെങ്കിലും ഈ വെക്കേഷന് ഇവിടെ കാണുമോ??" ഭാസ്കരേട്ടന്റെ ചോദ്യം കേട്ടപ്പോൾ എല്ലാരും തമ്മിൽ തമ്മിൽ നോക്കി...

"........ഞാ....ഞാനുണ്ടാകും... കുട്ടികൾ അമ്മവീട്ടിൽ പോവും.. പക്ഷെ ജോയിൻ ചെയ്തിട്ട് കുറച്ചു നാളല്ലേ ആയുള്ളൂ.. അതുകാരണം അവരെ കൊണ്ടുവിട്ടിട്ട് ഞാൻ തിരികെ പോരും... മാക്സിമം ഒന്നോ രണ്ടോ ദിവസമേ ലീവ് എടുക്കു..." കൈ ഉയർത്തി ഞാൻ പറഞ്ഞപ്പോൾ എല്ലാരുടെ മുഖത്തും ആശ്വാസം കാണാമായിരുന്നു.......

സാധാരണ, വെക്കേഷൻ ടൈമിൽ ഈ ഫ്ലാറ്റുകളിൽ മിക്കവാറും എല്ലാതും അടഞ്ഞുകിടക്കും... എല്ലാരും ലീവെടുത്ത് പലയിടങ്ങളിൽ കറങ്ങാൻ പോകുന്ന സമയമായതിനാൽ, ആരും താമസിക്കാനില്ലെങ്കിൽ, ആ ദിവസങ്ങളിലെ മേൽനോട്ടത്തിന്, ഏതെങ്കിലും നല്ല സെക്യൂരിറ്റി കമ്പനികളെ ഏൽപ്പിക്കലാണ് പതിവ്...

"........അത് നന്നായി... രതി ഇവിടെ ഉണ്ടെങ്കിൽ പിന്നെ, ഇനി സെക്യൂരിറ്റി കമ്പനിയെ ഏൽപ്പിക്കാൻ നിക്കണ്ടല്ലോ.. പുതിയ ആൾ നന്നായി നോക്കുന്ന ആളാണെങ്കിൽ വേറെ കമ്പനിയെ ഏൽപ്പിക്കുന്ന കാശു ലാഭമാകും... അയാൾക്ക് വേണമെങ്കിൽ ഓവർ ടൈം കൊടുക്കാം....

........അല്ല മാധവാ!!!.... ഇയാൾക്ക് മലയാളമൊക്കെ അറിയാവോ??? ഈ തെലുങ്കൻ ന്നൊക്കെ പറയുമ്പോ??" രമേശ് മേനോൻ സാർ എഴുന്നേറ്റുനിന്ന് സംശയം പ്രകടിപ്പിച്ചു...

"........എന്റെ പൊന്നു സാറേ... അയാള് ജനിച്ചത് ആന്ധ്രയിലാണെന്നേ

💬 Comments

View all comments