0%

Chapter Title : ഞാൻ സൈനബ [കൊച്ചുമോൻ]

Author : Kochumon Read All Parts 9.7K

രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ സ്കൂൾ. വൈകുന്നേരം തിരിച്ചു വീട്ടിലേക്ക്.

നമ്മുടെ ജീവിതം അങ്ങനെ ആണല്ലോ ടീച്ചറെ.. വീട്ടിൽ ചെന്നാൽ പിന്നെ പുറത്തേക്ക് ഇറങ്ങാൻ പറ്റില്ല..

അതെന്താ സാറെ..

ഭാര്യക്ക് പുറത്തൊന്നും പോകുന്നത് ഇഷ്ടമല്ല..

സാറ് നിരാശയോടെ പറഞ്ഞു..

സത്യത്തിൽ എന്റെ ഭർത്താവ് മരിച്ചു പോയതിൽ പിന്നെ യാണ് ഞാനും സ്വാതന്ത്ര്യം അനുഭവിക്കുന്നത്..

എന്നെ സാറ് നോക്കി.. ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

സത്യം ആണ് സാറെ.. മുൻപ് ഒരു ഫ്രീഡവും ഇല്ലാരുന്നു..ഹസ്ബൻഡ് കാര്യങ്ങൾ തീരുമാനിക്കും. പലപ്പോഴും ഡിവോഴ്സ് ആകാൻ ഞാൻ തീരുമാനിച്ചിരുന്നു..

എന്നോട് സാറും പറഞ്ഞു..

ഞാനും അങ്ങനെ തന്നെയാണ് ടീച്ചറെ. സ്കൂളിൽ വരുമ്പോഴ എനിക്കും സന്തോഷം..

അന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചു..

പിന്നെ ഞങ്ങൾ നഗരത്തിലെ കാഴ്ച കണ്ടുകൊണ്ട് നടന്നു. അപ്പാർട്ട് മെന്റിൽ എത്തി.

എന്റെ റൂമിലേക്ക്‌ ഞാനും. സാറിന്റെ റൂമിലേക്ക് സാറും പോയി..

ലിഫ്റ്റിൽ കേറി വരുമ്പോഴും ഞങ്ങൾ സംസാരിച്ചു. എന്നിട്ടും ഞങ്ങളുടെ വർത്താനം തീർന്നില്ല....

കുറച്ചു നേരം കുടി സംസാരിച്ചിട്ട് ഞങ്ങൾ റൂമിലേക്ക് കേറി പോയി...

പിറ്റേന്ന്..

രാവിലെ ഒന്നിച്ച് ഞങ്ങൾ എത്തി..

അവിടെ എനിക്ക് ഇന്നലെ ഒരു കൂട്ടുകാരിയെ കിട്ടി.. ഇന്ദിര..

ആ ടീച്ചർ എന്നെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

സാറിനെയും ടീച്ചറെയും ഒന്നിച്ച് കണ്ടപ്പോൾ ഭാര്യയും ഭർത്താവും ആണെന്നെ പറയു..

ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു..

ഞാൻ ഇന്ദിര ടീച്ചറോട് പറഞ്ഞു..

സാറിന്റെ ഭാര്യ കേൾക്കേണ്ട..

ടീച്ചർ ചിരിച്ചു... എന്നിട്ട് പറഞ്ഞു..

എല്ല വീട്ടിലും പ്രശ്നങ്ങൾ ആണല്ലേ.. പരസ്പരം മനസിലാക്കാതെ അഡ്ജസ്റ്റ് ചെയ്ത് ചെയ്ത് ജീവിക്കുന്നു..

ഞാൻ പുഞ്ചിരിച്ചു.

💬 Comments

View all comments