0%

Chapter Title : ഞാനെങ്ങനെ ഞാനായി [Jaya]

Author : kkstories Read All Parts 162

നിന്നു.എന്റെ മനസ്സിലും പേരു പോദിക്കണമെന്നുണ്ടായിരുന്നു എങ്കിലും അന്ന് ചോദിച്ചില്ല. പക്ഷേ പിറ്റേന്നു കണ്ടപ്പോൾ ചോദിച്ചു അവൻ പറഞ്ഞു ‘ജോണി’.

ആ പതിവു കാഴ്ചകൾ പതിയെ വളർന്നു.ഒരുനാൾ പോകുന്ന വഴിയിൽ അവനെന്നോടൊപ്പം കുറച്ചു ദൂരം നടന്നു. പൊതുവേ ആൾ കുറഞ്ഞ ആ വഴിയിൽ വച്ച് അവൻ എന്നോട് പറഞ്ഞു ‘എനിക്ക് നിന്നെ ഇഷ്ടമാണ്’. മനസ്സിൽ ഒരു കുളിരുകോരിയ അനുഭവത്തോടെ ഞാൻ മറുപടി പറയാതെ ചെറു മന്ദസ്മിതത്തോടെ ഞാൻ നടന്നു.അന്നെനിക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല. പിറ്റേന്ന് പോകുന്ന വഴിയിൽ ജോണി നില്കുന്നുണ്ടായിരുന്നു.അടുത്ത് എത്തിയപ്പോൾ ഒരു നിമിഷം നിന്ന് ഞാൻ ജോണിയോട് പറഞ്ഞു ‘എനിക്കും ഇഷ്ടമാണ്’......

വല്ലാത്ത മാനസ്സിക സന്തോഷത്തോടെയാണ് പിന്നീട് ഞാൻ ക്ലാസ്സിൽ പോയിരുന്നത്, ജോണിയെ കാണണം, എന്തെങ്കിലും സംസാരിക്കണം എന്നൊക്കെ മനസ്സിൽ വല്ലാതെ ആഗ്രഹിച്ചിരുന്നു. ജോണിയാവട്ടെ സംസാരിക്കുന്നതെല്ലാം ആ ഇടവഴിയിൽ നിന്നായതുകൊണ്ട് അധിക നേരം സംസാരിക്കാനും പറ്റില്ല.... ദിവസങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.ഒരു ദിവസം രാവിലെ തന്നെ ജോണി പതിവുപോലെ ഇടവഴിയിൽ നില്കുന്നു.

എന്നെക്കണ്ടപ്പോൾ ചുറ്റുമൊന്ന് കണ്ണോടിച്ച് എന്റടുത്തേക്ക് വന്നു, അടുത്തു വന്ന എന്നോട് നമുക്ക് വീട്ടിലൊന്നു കയറിയിട്ട് പോയാലോ എന്നൊരു ചോദ്യം. എന്തു പറയണമെന്ന് ആലോചിക്കുന്നതിന് മുൻപു തന്നെ ജോണി എന്റെ കൈപിടിച്ച് ആ ഇടവഴിയിലൂടെ നടന്നു മറുത്തൊന്നും പറയാവാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല.

ആ ഇടവഴിയിലൊരു ചെറിയ വീടിന്റെ മുന്നിലേക്കാണ് ഞങ്ങൾ കയറിച്ചെന്നത്. ചെറുതെങ്കിലും മനോഹരമായ വീട്, വീടിന്റെ മുൻവാതിൽ തുറന്ന് ഞങ്ങൾ അകത്തു കയറി. വീട്ടിൽ അന്നാരുമില്ലാത്ത ദിവസമായിരുന്നു അന്ന് അതാണ് ജോണി എന്നെ വീട്ടിലേക്ക് വിളിച്ചത്, അടുത്തൊന്നും വേറേ വീടുകളില്ല, വലിയ ഒരു പറമ്പിന് ഓരത്തായാണ് വീട്.

💬 Comments

View all comments