Chapter Title : ഞാനും അവളും ഒരു മൂന്നാർ യാത്ര [അനന്ദു]
നടുക്ക് കല്ല് കൊണ്ടൊരു റിസോർട്. എനിക്കും അവൾക്കും ഭയങ്കര ഇഷ്ട്ടോയി സ്ഥലം.
ബ്രോ കുറച്ചപ്പുറത്തു ടെന്റ് ഉണ്ട്, നൈറ്റ് നമുക്ക് അങ്ങോട്ട് പോവാ, എല്ലാം ബുക്ക് ചെയ്തിട്ടേക്കുവാ... അവൻ പറഞ്ഞു.
ഉം.. ഓക്കേ
റൂമൊക്കെ അടിപൊളി ആർന്നു. വിത്ത് അറ്റാച്ഡ് ബാത്രൂം. അവിടത്തെ ബാൽക്കണിയിൽ നിന്നും നല്ല കാഴ്ചകൾ കാണാം. അപ്പുറത്ത് അപ്പുറത്തായി ഇവരുടെ തന്നെ വേറേം റിസോർട്ടുകൾ കാണുന്നുണ്ട്, ബാൽക്കണിയിൽ ചിക്സ്കളേം കാണാം.വന്ന ക്ഷീണത്തിൽ മൊബൈൽ നോക്കി നോക്കി ഞാൻ ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ സമയം വൈകീട്ട് ആറര.
എടി പിശാശ്ശെ നീ എന്താ വിളിക്കാഞ്ഞത്?
ചേട്ടന് ക്ഷീണം കണ്ണൊന്നു അറിയാ അതോണ്ട്..
എടീ.. എന്ന് കരുതി ഇവിടെ വന്നിട്ട് ഉറങ്ങി തീർക്കാനാണോ? നാളെ പോകേണ്ടതല്ലേ...
നാളെയാ... എന്റ പൊന്നു ചേട്ടാ അവർ റൂം ബുക്ക് ചെയ്തിരിക്കുന്നത് നാലു ദിവസത്തേക്കാ...
ന്റമ്മോ നാലു ദിവസമോ.. എനിക്ക് പണിക്ക് പോവണ്ടേ മോളേ..
പോയിട്ടെന്തിനാ..!
നാളുകൾക്കു ശേഷമാ ഒന്ന് അടിച്ചു പൊളിക്കുന്നെ..
തത്കാലം പോവണ്ടാ...
ഉം
അല്ലേലും എത്ര പണി, വാടക, പ്രാരാബ്ധം ഇങ്ങനെ ഒക്കെ ആയി നടക്കുന്നെ, അവൾക്കും കുറച്ചു റസ്റ്റ് കൊടുക്കണം. കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു. കുട്ടികൾ തത്കാലം വേണ്ടെന്നു വച്ചേക്കുവാ, ഈ പ്രാരാബ്ധത്തിനിടയിൽ എങ്ങിനാ ഒരു കുഞ്ഞ്.
ഒക്കെ ഏതായാലും അവിടെ നിക്കാൻ തന്നെ തീരുമാനിച്ചു.
ചേട്ടാ... അവർ കപ്പ്ൾസ് തന്നെയാ... രണ്ടു മാസം അവന്നോള്ളൂ അവരുടെ കല്യാണം കഴിഞ്ഞിട്ട്, ഇതവരുടെ രണ്ടാമത്തെ റൈഡ് ആണെന്ന്, മുൻപ് അവർ വാഗമൺ പോയിരുന്നത്രെ.
അവൻ നിന്നോട് പറഞ്ഞതാണോ?
ആ പെങ്കൊച്ചിനോട് ചോയ്ച്ചു.ചേട്ടൻ പറഞ്ഞ
💬 Comments
View all comments