Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ 4 [The Artist]
ഇല്ലായിരുന്ന സമയം.
ശ്രീ തൊട്ടടുത്ത വീട്ടിലെ അവളുടെ കൂട്ടുകാരിയുടെ അടുത്തേക്ക് notes വാങ്ങിക്കൻ ആയിട്ട് പോകുവാ എന്നും പറഞ്ഞു അവളും ഇറങ്ങി.
അങ്ങനെ ഞാൻ ഒറ്റക്ക് അടുക്കളയിൽ ചില്ലറ ജോലികൾക്കിടയിൽ നിൽക്കുമ്പോഴാണ് നന്ദു അവിടേക്ക് വന്നത്.
മുൻപത്തെപ്പോലെ വലിയ വർത്തമാനങ്ങളോ ബഹളങ്ങളോ ഒന്നുമില്ലാതെ അവൻ എന്റെ തൊട്ടടുത്തു വന്നു നിന്നു.
പെട്ടെന്ന് അവൻ പതുക്കെ എന്റെ തോളിലൂടെ കൈയിട്ട് ചേർത്തുപിടിച്ചു.

ആ സ്പർശനത്തിൽ അവന്റെ വിറയൽ എനിക്ക് വ്യക്തമായി അറിയാമായിരുന്നു.
നന്ദു : "നീ അന്ന് അങ്ങനെ ചിരിച്ചുപോയത് വെറുതെയായിരുന്നില്ല അല്ലേ?"
നന്ദുവിന്റെ ശബ്ദത്തിൽ ചെറിയൊരു വിറയലും ഗൗരവവും ഉണ്ടായിരുന്നു.
ഞാൻ കയ്യിലുള്ള ജോലി നിർത്തി അവനെ തിരിഞ്ഞു നോക്കി.
ആ കണ്ണുകളിൽ അന്ന് എന്നോട് സംസാരിച്ച അതേ ആകുലതയേക്കാൾ ഉപരി, എന്നെ സ്വന്തമാക്കണമെന്ന അടങ്ങാത്തൊരു ആഗ്രഹവും ഞാൻ കണ്ടു.
ഞാൻ : "വെറുതെയാണ് എന്ന് നിനക്ക് തോന്നുണ്ടോടാ?"
ഞാൻ അല്പം കുസൃതിയോടെയും എന്നാൽ ഗൗരവത്തോടെയും ചോദിച്ചു.
അവൻ കൂടുതൽ അടുത്ത് വന്നു, എന്റെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു.
നന്ദു : "ശ്രീനെപ്പോലെ എന്നെയും കണ്ടിരുന്നെങ്കിൽ എന്ന് നീ പറഞ്ഞില്ലേ...
അത് സത്യമായിരുന്നോ അതോ വെറുതെ എന്നെ വീഴ്ത്താൻ പറഞ്ഞതാണോ?"
അവന്റെ സംശയം മാറ്റാനെന്നോണം ഞാൻ എന്റെ മുഖം അവന്റെ മുഖത്തോടടുപ്പിച്ചു.
ആ ശ്വാസത്തിന്റെ ചൂടും വികാരങ്ങളുടെ തീവ്രതയും ഞങ്ങളെ വീണ്ടും ഏതോ ഒരു ലോകത്തേക്ക് കൈപിടിച്ചു നടത്തി.
നന്ദുവിന്റെ മുഖത്ത് ആശ്വാസത്തിന്റെയും വിജയത്തിന്റെയും ഒരു ചെറിയ പുഞ്ചിരി വിടർന്നു.
അവൻ എന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് എന്റെ ചുണ്ടുകളിൽ ഒരു മൃദുവായ ചുംബനം നൽകി.
💬 Comments
View all comments