0%

Chapter Title : ഞാനും ചേട്ടതിയും പിന്നെ എന്റെ ചേച്ചിയും 5 [ആതിര ബാബു]

Author : Guest Author Read All Parts 2.9K

അപ്പോഴേക്കും ഒരു കാർ ഗേറ്റിനടുത്ത് വന്നു നിർത്തി... അച്ഛൻ അവരെ നോക്കി ചിരിച്ചുകൊണ്ട് കാർ മുറ്റത്തേക്ക് കയറ്റാൻ പറഞ്ഞു...
കാറിൽ നിന്നും എല്ലാവരും ഇറങ്ങി.. ചെക്കനും ചെക്കന്റെ അച്ഛനും അമ്മയും പിന്നെ ഒരു പെണ്ണും ഇറങ്ങി. അത് ചെക്കന്റെ പെങ്ങൾ ആയിരിക്കും ഞാൻ ഊഹിച്ചു. ഒക്കത്ത് ഒരു കൊച്ചും ഉണ്ടായിരുന്നു.
ചെക്കൻ ആളു കൊള്ളാം.. നല്ല ഗ്ലാമർ ഉണ്ട് നല്ല ഹൈറ്റും ചെറിയൊരു ജിം ബോഡിയും.. സത്യത്തിൽ എനിക്ക് ഇഷ്ടായി.. എന്റെ ഇഷ്ടത്തിൽ അല്ലാലോ കാര്യം.. എന്തായാലും കവിളു രണ്ടും നീട്ടി വലിച്ച് ചിരിച്ചു കൊണ്ട് ഞാൻ അവരെ സ്വീകരിച്ചു.

""" ഇത് പെണ്ണിന്റെ അനിയൻ. നിധിൻ..."""

അച്ഛൻ അവരോട് പറഞ്ഞു.
എന്നെ നോക്കി പുഞ്ചിരിച്ച മുഖവുമായ് എന്റെ ഭാവി അളിയൻ എനിക്ക് കൈ തന്നു കൊണ്ട് പുള്ളിയുടെ പേരു പറഞ്ഞു...

""" ഞാൻ പ്രദീപ് """

""" ആഹ്.. വാ അകത്തേക്ക് കയറൂ..."""

അവരെല്ലാവരും അകത്തേക്ക് കയറി സോഫയിൽ ഇരുന്നു.

""" ഇവിടേക്കുള്ള വഴി ബുദ്ധിമുട്ടിച്ചില്ലാലോ..??!!"""

അച്ഛൻ ചെക്കന്റെ അച്ഛനോടായ് ചോദിച്ചു...

""" ഏയ് ഇല്ല. റൂട്ട് പറഞ്ഞു തന്നപ്പോ ഏകദേശം മനസ്സിലായ്.. ""

അൽപനേരത്തെ സംസാരത്തിനിടയിൽ അമ്മയും ചെറിയമ്മയും പലഹാരവുമായ് ഹാളിലേക്ക് വന്നു.

""" ആഹ് ഇതാണ് പെണ്ണിന്റെ അമ്മ, ബിന്ദു.. അതെന്റെ പെങ്ങൾ ശ്യാമള...""

അമ്മയെയും ചെറിയമ്മയെയും ചൂണ്ടിക്കാണിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു..

""" മോളേ... നയനേ ആ ചായ ഇങ്ങെടുത്തോളു...""

അമ്മ അടുക്കളയിലേക്ക് നോക്കി നയനേച്ചിയോട് വിളിച്ചു പറഞ്ഞു.

ഒരു ട്രേയിൽ ചായ കപ്പുകളുമായ് ചെറിയൊരു ജാള്യതയോടെ നയനേച്ചി മന്ദം മന്ദം നടന്നു

💬 Comments

View all comments