Chapter Title : ഞാനും ചേട്ടതിയും പിന്നെ എന്റെ ചേച്ചിയും 5 [ആതിര ബാബു]
വന്നു. പിന്നാലെ ചേടത്തിയും ഉണ്ടായിരുന്നു.. എല്ലാവർക്കും ചായ കൊടുത്ത് നയനേച്ചി അമ്മയുടെ പിറകിലായ് മാറി നിന്നു..
""" ഫോട്ടോ കണ്ടപ്പോ തന്നെ കുട്ടിയെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.. അതുകൊണ്ട് വളച്ച് കെട്ടാതെ കാര്യം പറയാലോ, നിങ്ങൾക്ക് ഈ ബന്ധത്തിൽ ഇഷ്ടക്കുറവൊന്നുമില്ലേൽ കാര്യങ്ങൾ പെട്ടന്നുതന്നെ തീരുമാനിക്കാം.."""
ചായ കുടിച്ചുകൊണ്ട് ചെക്കന്റെ അച്ഛൻ പറഞ്ഞു..
""" ഓഹ് അതിനെന്താ.. ഇങ്ങനൊരു ആലോചന വന്നപ്പോ തന്നെ ഈ ബന്ധം ഇഷ്ടമായത് കൊണ്ടാണല്ലോ മോളുടെ തീരുമാനം കൂടെ അറിഞ്ഞിട്ട് എല്ലാം തീരുമാനിക്കാമെന്ന് ഞാൻ ആദ്യമേ പറഞ്ഞത്..."""
""" ആഹ്.. എന്നാ പിന്നെ ചെക്കനും പെണ്ണും ഒന്ന് മാറി നിന്ന് സംസാരിക്കട്ടെ, അല്ലേ ബാലാ... അതാവുമ്പോ അവരുടെ രീതിയിൽ അവരു സംസാരിക്കട്ടെ.. നമ്മടെ പണ്ടത്തെ കാലം അല്ലാലോ ഇപ്പോ.... """
അതും പറഞ്ഞ് ചെക്കന്റെ അച്ഛൻ ഒന്നു പൊട്ടിച്ചിരിച്ചു...
"" എന്നാൽ അങ്ങനെ ആവട്ടെ.,, മോളെ നയനേ നിങ്ങൾ രണ്ടാളും മേലെ റൂമിൽ ചെന്ന് സംസാരിക്ക്..."""
ഒരു മടിയോടെ ആണേലും നയനേച്ചി മുകളിലേക്ക് നടന്നു. പിന്നാലെ ഭാവി അളിയനും എണീറ്റ് നടന്നു.
അവർ പോയ ശേഷം ചെക്കന്റെ അച്ഛൻ പിന്നേയും സംസാരിച്ചു തുടങ്ങി.
""" ഞങ്ങൾക്ക് ദാ ഈ രണ്ട് മക്കളെ ഉള്ളൂ.. അവനാ മൂത്തത്. ഇവൾ ഇളയത്.. പേര് പ്രിയ.. മൂന്ന് വർഷം ആയി ഇവളുടെ കല്യാണം കഴിഞ്ഞിട്ട്.. ഇവൾടെ കെട്ട്യോൻ അങ്ങ് മലേഷ്യയിലാ... അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രൊജക്ട് മാനേജർ ആയിട്ട് വർക്ക് ചെയ്യുവാ.. പിന്നെ അത് അവളുടെ മോൻ കാർത്തിക്.. """
അവരങ്ങനെ ഓരോന്ന് സംസാരിക്കുന്നതിനിടയിൽ ഞാൻ ചെക്കന്റെ അനിയത്തി
💬 Comments
View all comments