Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]
ചെറിയൊരു വിഷമം തോന്നി.
"എന്തായാലും ഒരുങ്ങിയതല്ലേ? വേറെ എങ്ങോട്ടേലും പോയാലോ" എന്ന് ഞാൻ ചോദിച്ചതും അങ്ങനെ എന്തെങ്കിലും കേൾക്കാൻ കാത്തിരുന്ന പോലെ "എന്നാ ഊട്ടീല് പോവാം..." എന്നായിരുന്നു അവളുടെ മറുപടി.
ഊട്ടിയിലേക്ക് തൊണ്ണൂറ് കിലോമീറ്ററാണ് ഗൂഗിൾ മാപ്പിൽ കണ്ടത്. അപ്പോൾ ഒരു രണ്ട് രണ്ടര മണിക്കൂറെങ്കിലും യാത്രയുണ്ടാവും. ഉച്ച സമയത്ത് പോയാൽ രാത്രി തന്നെ തിരിച്ചെത്താൻ കഴിയുമോയെന്ന കാര്യത്തിൽ എനിക്ക് സംശയമായി.
ചിന്നുവിനോട് അത് പറഞ്ഞപ്പോൾ ഒരു ലോങ്ങ് റൈഡ് പോവാമെന്നായി അവൾ.
നട്ടുച്ച സമയത്തെ ഉച്ചവെയിലിൽ സെക്യൂരിറ്റി ഗാർഡിൻ്റെ മൊട്ടത്തല വെട്ടിതിളങ്ങുന്നത് കണ്ടപ്പോൾ കുറച്ച് തണുപ്പുള്ള എങ്ങോട്ടേലും പോകാനാണ് തോന്നിയത്.
കാശ്മീരിലേക്കാണെങ്കിലും ചിന്നു കൂടെ വരും എന്നെനിക്കറിയാമായിരുന്നു. ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. കവസാക്കി വൾക്കന് റോയൽ എൻഫീൽഡിൻ്റെ ചിരപരിചിതമായ ശബ്ദമൊന്നുമില്ല...
പാരലൽ ട്വിൻ എഞ്ചിൻ്റെ കുറച്ച് കൂടി പതിഞ്ഞ ശബ്‌ദത്തിലുള്ള മുരൾച്ച ആ ഒഴിഞ്ഞ അണ്ടർ ഗ്രൗണ്ട് പാർക്കിങ് ലോട്ടിൽ മാറ്റൊലി കൊണ്ടു... തീയറ്ററിന് മുന്നിൽ നിന്ന് പല പോസുകളിൽ സെൽഫിയെടുക്കുകയായിരുന്ന ചിന്നു ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയത് കണ്ട് വേഗം വന്ന് ബൈക്കിൽ കയറി.
"ഇൻസ്റ്റേലിടാനാ ഏട്ടാ... ഞാനും സിനിമ കണ്ടൂന്ന് ആൾക്കാരൊക്കെ വിചാരിച്ചോട്ടേ"
കൂട്ടുകാരികളുടെ കൂടെ പിടിച്ചു നിൽക്കാനുള്ള ഓരോരോ കഷ്ടപ്പാടുകൾ... പാവം... ഞാൻ ബൈക്ക് മുന്നോട്ടെടുത്തതും അവൾ എൻ്റെ വയറിലൂടെ കൈ ചുറ്റി പിടിച്ച് ദേഹത്തേക്ക് ചാരി ഇരുന്നു. ഞാൻ ബൈക്ക് നിർത്തി.
"ചിന്നൂ....ഉറങ്ങാനാണേല് വീട്ടില് പോവാം...". അവൾക്ക് ബൈക്കിലിരുന്ന് ഉറങ്ങുന്ന ശീലമുണ്ട്. അവളങ്ങനെ ചാരി ഇരുന്നപ്പോൾ ഉറങ്ങാനാവുമെന്ന് ഞാൻ കരുതി.
അതിനുള്ള അവളുടെ മറുപടി എൻ്റെ പുറത്ത് പല്ലമർത്തിയുളള ഒരു കടിയായിരുന്നു.
💬 Comments
View all comments