Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]
"ഞാൻ ഉറങ്ങീട്ടില്ലാന്ന് അറിയിക്കാന് ഇടക്ക് ഇങ്ങനെ കടിക്കണ്ട് ട്ടോ ഏട്ടാ"
"ഇതിലും ഭേദം നീ ഉറങ്ങുന്നതാ"...
ഉച്ച സമയത്തെ വിജനമായ ഹൈവേ. ഇടക്കുള്ള ചെറിയ കവലകളും ചിലയിടങ്ങളിൽ മാത്രം കൂട്ടമായി നിൽക്കുന്ന വീടുകളും ഒഴിച്ചു നിർത്തിയാൽ നിലമ്പൂരിനിപ്പുറം വഴിക്കടവ് വരെ റോഡിനിരുവശവും ഏക്കറുകളോളം പരന്നു കിടക്കുന്ന തോട്ടങ്ങളും കാടുകളുമാണ് കൂടുതലും...
നാല് മിനിറ്റിനുള്ളിൽ ഞങ്ങൾ ചുങ്കത്തറയെത്തി. ചുങ്കത്തറ കഴിഞ്ഞതോടെ റോഡിൻ്റെ വശങ്ങളിൽ വീടുകളും സ്കൂളും ചർച്ചുകളും തെങ്ങിൻ തോപ്പുകളുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
പുരാതനമായ ചർച്ചുകൾ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ചർച്ചും ക്വയർ മ്യൂസിക്കും പള്ളി പെരുന്നാളും ക്രിസ്മസും ഈസ്റ്ററുമൊക്കെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണെനിക്ക്.
ഞങ്ങൾ എടക്കരയിലെത്തി. കലാസാഗറിൻ്റെ പടി മുതൽ മരുതപ്പുഴക്ക് കുറുകെയുള്ള പാലം വരെ ഒരു മൂന്ന് നാല് കിലോമീറ്ററിലേറെ ദൂരത്തിൽ നീണ്ടു കിടക്കുന്ന വലിയൊരു അങ്ങാടിയാണ് എടക്കര ടൗൺ.
പണ്ട് എടക്കരയിൽ ഉണ്ടായിരുന്ന ഒരു പ്രശസ്തമായ സിനിമാ തിയറ്ററാണ് കലാസാഗർ. തീയറ്റർ പൂട്ടി പോയിട്ട് വർഷങ്ങളായിരിക്കുന്നു. പക്ഷേ ആ പേര് മാത്രം വിസ്മൃതിയിലാണ്ട് പോകാതെ ഇന്നും അതേ പ്രൗഢിയോടെ നിലനിൽക്കുന്നു.
ചിന്നു അവളെഴുതിയ പുതിയൊരു കവിത എൻ്റെ ചെവിയിൽ മൂളി എന്നെ കഷ്ടപ്പെടുത്തുകയായിരുന്നു. അവളുടെ കിളി കൊഞ്ചലും കേട്ട് — പാതിയും ചെവിയിലടിക്കുന്ന കാറ്റിൽ കേൾക്കുന്നുണ്ടായിരുന്നില്ല— മനസ്സിൽ തിരതല്ലുന്ന ആഹ്ലാദത്തോടെ ബൈക്കോടിക്കുകയായിരുന്നു ഞാൻ.
പെട്ടന്നാണ് മുപ്പിനി പാലത്തിനടുത്ത ജംഗ്ഷനിൽ വെച്ച് ഏതോ ഒരു ചേച്ചി സ്കൂട്ടർ കൊണ്ട് വന്ന് റോഡിൻ്റെ നടുവിൽ കയറ്റി നിർത്തിയത്. തൊട്ടു മുൻപിലെ പോക്കറ്റ് റോഡിലേക്ക് തിരിയാനാണ്.
വണ്ടികൾ പലതും ചീറിപ്പായുന്ന റോഡാണ് എന്ന ബോധം പോലുമില്ലാതെ നടുവിൽ
💬 Comments
View all comments