Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]
കൊണ്ട് കയറ്റിയിട്ടേ തിരിക്കാവൂ എന്ന് ആരോ പറഞ്ഞ് കൊടുത്തത് പോലെയാണ് അവർ സ്കൂട്ടർ റോഡിന് നടുവിൽ നിർത്തിയിരിക്കുന്നത്.
വളവ് തിരിഞ്ഞ് വന്ന ഒരു ടെമ്പോ ട്രാവലർ റോഡിന് നടുവിൽ സ്കൂട്ടർ കണ്ട് പെട്ടെന്ന് വെട്ടിച്ചു ഞങ്ങളുടെ നേരെ പാഞ്ഞ് വന്നു. വെപ്രാളത്തോടെ ഫുട്പാത്തിലേക്ക് കയറ്റി ഞാൻ ആ ചേച്ചിക്കും ടെമ്പോ ട്രാവലറിനും ഇടയിലൂടെ ബൈക്ക് വെട്ടിച്ചെടുത്തു.
തൊട്ടുമുന്നിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറാതെ ആങ്കർ ഡ്രോപ്പ് ചെയ്ത് നിർത്തിയപ്പോൾ അനിയത്തി പിന്നിലിരിക്കുന്നുണ്ടെന്ന ഓർമ്മയിൽ എൻ്റെ വയറൊന്ന് കാളി. അവളുടെ നീണ്ടു മെലിഞ്ഞ കൈകൾ സംഭ്രമത്തോടെ എന്നെ വരിഞ്ഞു മുറുക്കുന്നത് ഞാനറിഞ്ഞു.
മരണത്തെ മുഖാമുഖം കണ്ട ആ ഒരു നിമിഷത്തിൽ ഞാൻ വല്ലാതെ ഉലഞ്ഞു പോയിരുന്നു. പെരുവഴി മദ്ധ്യേ നടന്നു പോവുന്ന ഭീമാകാരനായ പോത്തിൻ്റെ പുറത്തിരിക്കുന്ന കാലനെ ഞാൻ കണ്ടു. ഒറ്റക്കാണെങ്കിൽ പിന്നെയും സഹിക്കാം. അനിയത്തി ഒപ്പമുള്ളതാണ് ഞാൻ അത്രക്ക് പേടിക്കാൻ കാരണം.
ഒന്ന് രണ്ട് നിമിഷത്തിനകം ശാന്തമായ മനസ്സോടെ വീണ്ടും ബൈക്ക് സ്റ്റാർട്ടാക്കി ഞാൻ ഫുട്പാത്തിൽ നിന്ന് റോഡിലേക്ക് ഇറക്കി. കുറച്ച് ദൂരം കൂടി മുന്നോട്ട് സഞ്ചരിച്ച് ഹൈവേയിൽ വളവുകൾ ഒന്നും ഇല്ലാതെ നീണ്ടു കിടക്കുന്ന ഒരു ഭാഗത്തെത്തിയപ്പോൾ ഞാൻ ഹാൻഡിൽ ബാറിൽ നിന്ന് കയ്യെടുത്ത് ചിന്നുവിൻ്റെ കൈകൾ എടുത്ത് പിടിച്ചു.
“പേടിച്ചോ?.... ആ ടെമ്പോക്കാരൻ ഇപ്പോ കോടതി കയറേണ്ടി വന്നേനെ”
കാറ്റിൽ അലിഞ്ഞു പോയ ചെറിയ കിതപ്പുകളോടൊപ്പം ചിന്നുവിൻ്റെ കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. ഞാനാ കൈയിൽ പതിയെ തലോടി.
പാവം. നന്നായി പേടിച്ചിട്ടുണ്ട്.
ബാംഗ്ലൂരിലെ ട്രാഫിക്കിൽ വണ്ടി ഓടിച്ച് ശീലിച്ച എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നിത്യസംഭവങ്ങളാണ്.
💬 Comments
View all comments