Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]
മൂടൽ മഞ്ഞിൻ്റെ ഉള്ളുക്കൂടെ പോവുമ്പോ ദേവലോകത്ത് ചെന്ന പോലെണ്ട്. ഇല്ലേ ഏട്ടാ"?
ഞാൻ ഒന്നും പറഞ്ഞില്ല. ചിന്നു നിവർന്നിരുന്ന് കൈകൾ നിവർത്തി നീട്ടി പിടിച്ചു... എതിരെ വന്ന കാറുകാർ രണ്ട് പ്രാവശ്യം ബ്രൈറ്റടിച്ച് കൈവീശി കാണിച്ചു. ഞാനും നീട്ടി മൂന്ന് ഹോണടിച്ച് ബൈക്കിന് വേഗത കൂട്ടി.
"എന്താ അവര് പറഞ്ഞത്? ഏട്ടനെന്തിനാ ഇത്രക്ക് സ്പീഡില് പോണത്"? ചെറിയൊരു ചിന്താ കുഴപ്പത്തോടെ ചിന്നു ചോദിച്ചു.
"നമ്മള് വരണ വഴിക്ക് റോഡില് ആനക്കൂട്ടം എങ്ങാനും ഉണ്ടോന്നാ അവര് ചോദിച്ചത്. ഇല്ലാന്ന് ഞാൻ പറഞ്ഞു. മേലെ എവിടെയോ ആന ഇറങ്ങീട്ടുണ്ടൂന്ന്. അതോണ്ട് പെട്ടെന്ന് പോകാനാ അവര് പറഞ്ഞത്. അതാ ഞാൻ സ്പീഡ് കൂട്ടിയത്. വേഗം ഗൂഡല്ലൂരെത്താൻ"
"അതാണോ ഏട്ടനെന്നെ ചോലേടെ അവിടുന്ന് വേഗം വിളിച്ചത്"?
"അതെന്നെ. നീ അവിടെ ഫ്രഷ് ആനപ്പിണ്ടം കണ്ടില്ലേ ചോലേൻ്റെ ചുറ്റും? അവിടെ ആ ചുറ്റുവട്ടത്ത് എവിടെയോ ആനകളുണ്ട്. ചോലയിലെ വെള്ളോം കുടിക്കാം. മുളേൻ്റെ ഇളം തണ്ട് പൊട്ടിച്ച് തിന്നേം ചെയ്യാം.. ആനകൾക്ക് അത് വല്ല്യ ഇഷ്ടാ... അവിടെ ഫോട്ടോ എടുക്കാൻ നിന്നാല് ആന ചിലപ്പോ നമ്മളെ കൊമ്പില് കോർക്കും.. എന്തിനാ വെറുതെ .... അതാ വേഗം പോവാന്ന് പറഞ്ഞെ"
ചിന്നു ഒന്നും മിണ്ടാതെ വഴിയോര കാഴ്ചകൾ കാണുന്നതിൽ മുഴുകി.
"എന്നാലും എങ്ങനെയാല്ലേ ഈ ആന ഒളിച്ച് നിക്കണത്"?
അവളുടെ ആ ചോദ്യം കേട്ടപ്പോളാണ് ഞാനും അക്കാര്യം ചിന്തിച്ചത്. കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. ആന തൊട്ടടുത്ത് നിൽക്കുന്നുണ്ടെങ്കിൽ പോലും കാണാൻ കഴിയില്ല.. ആ വലിയ ജീവിയെ സത്യം പറഞ്ഞാൽ എളുപ്പത്തിൽ കാണാൻ കഴിയുകയാണ് വേണ്ടത്. പക്ഷേ എങ്ങനെയാണ് ആനകൾ കൺമുന്നിൽ ഒളിക്കുന്നത് എന്നെനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
ദൂരെ നാടുകാണിയിലെ പോലീസ് ചെക്ക് പോസ്റ്റ് കണ്ടതും ആനക്കാട്ടിൽ നിന്നും പുറത്തെത്തിയതിൽ മനസ്സിൽ നേരിയ ഒരാശ്വാസം നുരഞ്ഞ് പൊന്തി.
കുറച്ച് കൂടി മുന്നോട്ട് സഞ്ചരിച്ച് നാടുകാണി ജങ്ഷനിൽ എത്തിയതോടെ വഴിയരികിൽ ആൾ തിരക്കായി. കാട്ടു തേനും ഹോംമെയ്ഡ് ചോക്ലേറ്റുകളും വിൽക്കുന്ന കടകളുടെ നീണ്ട നിരകളാണ് റോഡിൻ്റെ ഇടത് വശത്ത്. വലത് വശത്തുള്ള കുന്നുകളിൽ നനഞ്ഞു കുതിർന്ന നരച്ച പച്ച കമ്പിളി വിരിച്ചിട്ട പോലെ തട്ട് തട്ടായി പരന്ന് കിടക്കുന്ന തേയില തോട്ടങ്ങളാണ്. അതിനിടയിൽ ഒറ്റതിരിഞ്ഞു നിൽക്കുന്ന ചുവന്ന ഓടിട്ട വീടുകൾ.
റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത് തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള ഒറ്റയടി പാതയിലൂടെ ഞാനും ചിന്നുവും കുറച്ച് ദൂരം നടന്നു.
"ഒരു
💬 Comments
View all comments