0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]

Author : kkstories Read All Parts 128.5K

തിരിയുന്നത് കാണാനൊരു കൗതുകം. ഞങ്ങൾ ആ ബസ് വളവ് തിരിഞ്ഞ് പോകുന്നതും നോക്കിയിരുന്നു.

തൊട്ടു പിന്നാലെ ലോറിയും ഞങ്ങളെ കടന്ന് പോയി.

ബൈക്ക് വീണ്ടും പതിഞ്ഞ വേഗത്തിൽ നീങ്ങാൻ തുടങ്ങി. സെക്കൻ്റ് ഗിയറിലാണ് ബൈക്ക് ഇറക്കം ഇറങ്ങുന്നത്.

"ഇത് കോർണറ് ചെയ്യാൻ വല്യ പാടാ ഏട്ടാ"

"കോർണറ് ചെയ്യാൻ ഇത് ആർ വൺ ഫൈവൊന്നും അല്ലല്ലോ. ക്രൂയിസറല്ലേ ചിന്നൂ."

മലഞ്ചെരിവിലാകെ ഇലഞ്ഞി പൂവിൻ്റെ ഗന്ധം പരന്നു. നേരിയ മഞ്ഞ് കാഴ്ചയെ മറക്കുന്നു. ഉൾക്കാട്ടിൽ കാട്ടുപന്നികൾ അമറുന്ന ശബ്ദം കേട്ട് ഞാൻ ചെവി കൂർപ്പിച്ചു. പുലി ഇര പിടിക്കുകയാവും.

"നല്ല മണല്ലേ ഏട്ടാ..." ചുറ്റും പരന്ന സുഗന്ധം ആഞ്ഞ് ശ്വസിക്കുന്നതിനിടെ ചിന്നു വെറുതേ ചോദിച്ചു.

"അത് ചുരത്തിൻ്റെ താഴെ എവിടെയോ ഇലഞ്ഞി പൂത്തതിൻ്റെ മണാ"

"യക്ഷികളുണ്ടാവും"

"അത് ഏഴിലം പാല. ഇത് ഇലഞ്ഞി"

"ഇലഞ്ഞി പൂക്കുമ്പോ പിന്നെ ആരാണ്ടാവാ"?

"ആരുണ്ടാവാൻ? ആനണ്ടാവും ചിലപ്പോ"

ചിന്നു ആനകളേയും പ്രതീക്ഷിച്ച് വേഗം പറ്റെ കുറച്ച് ജാഗ്രതയോടെ ചുറ്റും നിരീക്ഷിച്ച് ബൈക്കോടിക്കാൻ തുടങ്ങി.

"ചിന്നൂ... കോട പരന്നത് കണ്ടില്ലേ? മഴ പെയ്തോണ്ടാവും. ഒരിത്തിരി സ്പീഡില് പോവാം. പതിനൊന്നര ആവുമ്പോഴേക്ക് ഗൂഡല്ലൂരെത്തണം"

"അപ്പോ ആനയോ"?

"ആന ഇവിടുണ്ടാവില്ല. നാടുകാണീല്. പന്തല്ലൂര്. ദേവാലേല്.... അവിടെ ഒക്കെയാ ആനണ്ടാവാ. അതല്ലെങ്കില് നേരത്തേ പൈക്കര എത്തുന്നേന് മുന്നെ ഒരു കാട് കണ്ടില്ലേ? അവിടേണ്ടാവും. നീ ഇങ്ങട്ട് പോന്നപ്പോ ഈ റോഡൊന്നും ശ്രദ്ധിച്ചില്ലേന്നോ"

"ഞാൻ ശ്രദ്ധിച്ചതാ. പിന്നെ ഏട്ടനാനേനെ പറ്റി ഇങ്ങനെ പറഞ്ഞപ്പോ..."

"ആന അങ്ങനെ എല്ലാടത്തൂണ്ടാവില്ല. കാടായിട്ട് കാര്യല്ല. ആനക്ക് നിക്കാൻ പറ്റിയ സ്ഥലം കൂടിയാവണം"

ഹസാർഡ് ലൈറ്റ്സ്

💬 Comments

View all comments