Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍]
" എനിക്ക് എന്ത് പറയണം എന്ത് പറയണം എന്ന് കിട്ടിയുന്നില്ല അച്ചു എന്റെ മുഖത്തേക്ക് നോക്കുന്നില്ലെങ്കിലും എന്റെ വാക്കുകൾ ഓരോന്നു കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ. റിയേച്ചിയാണേൽ എന്റെ മുഖത്തു തന്നെയാണ് കണ്ണ്.
"എന്തിനാ നീ വിളിച്ചെ " ദേവുവിന്റെ ശബ്‌ദം പിന്നെയും പൊന്തിയതും എന്റെ നാക്ക് പൊന്തത്തെയായി.
"ദേവു നീ എന്നാ വരുന്നേ "എങ്ങനെയൊക്കെയോ ഞാൻ ചോദിച്ചു.
"അതാണോ... നിനക്ക് എന്നെ കാണാതെ നിൽക്കാൻ പറ്റുന്നില്ലേ " അവളുടെ കുണുങ്ങിച്ചിരി അപ്പുറത്തുനിന്ന് കേൾക്കാം "ഞാൻ നാളെത്തന്നെ എത്താൻ നോക്കാം ഇവിടുന്ന് പെർമിഷൻ എടുക്കുന്നുണ്ട്. പിന്നെ നീ അച്ചുവിനെ നോക്കണേ .....അടിയൊന്നും കൂടരുത് മനസ്സിലായോ "
ഒന്ന് മൂളാനേ എനിക്ക് കഴിഞ്ഞുള്ളു.അച്ചുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് സങ്കടം വന്നു റിയേച്ചി കാണാതെ ഞാൻ ഫോൺ അച്ചുവിന് കൊടുത്തു ഞാൻ പുറത്തേക്കിറങ്ങി. അച്ചുവും റിയേച്ചിയും പിന്നെയും കുറേ നേരം താമശപറയുന്നത് ഹാളിലിരുന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. വൈകുന്നേരം പോവാൻ നേരം റിയേച്ചി എന്റെ അടുത്തു വന്നു.
"എടാ നീയും അച്ചുവും തമ്മിൽ തെറ്റിയോ " അവൾ നേരെ എന്റെ മുഖത്തു നോക്കി ചോദിച്ചതും ഞാൻ ഞെട്ടി. അച്ചു ഇവളോടെന്തെങ്കിലും പറഞ്ഞോ?
"ഹേയ് ഇല്ല ല്ലോ എന്താ അങ്ങനെ ചോദിച്ചേ?......"ഞാൻ ഒന്ന് പരുങ്ങി.
"അല്ല എനിക്കങ്ങനെ തോന്നി " അവളൊന്നു എന്നെ ചൂഴ്ന്നുകൊണ്ട് പറഞ്ഞു.
"പിന്നെ രാത്രിയിലേക്കുള്ളത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് അവൾക്ക് എടുത്ത് കൊടുക്കണം. ഒക്കെ " അവളെന്റെ കവിൾ ഒന്ന് വലിച്ചു.
ഞാൻ തലയിട്ടി ഒന്ന് ചിരിച്ചപ്പോൾ അവൾ ടാറ്റ പറഞ്ഞു പുറത്തേക്കിറങ്ങി.
💬 Comments
View all comments