0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Author : രാമൻ Read All Parts 106.4K

ഞാനും എന്‍റെ ചേച്ചിമാരും

Njaanum Ente chechimaarum | Author : Raman

"കിച്ചൂ....കിച്ചൂ..... ഡാ.... "

തലക്കൊരു തട്ടും. കുലുക്കി വിളിയും കേട്ടാണ് ഞാൻ കണ്ണുതുറന്നത് നോക്കുമ്പോൾ പേടിച്ച മുഖവുമായി റോഷൻ മുന്നിൽ. ആ മുഖം കണ്ടപ്പഴേ എനിക്ക് ദേഷ്യം ഇരിച്ചു കേറി. അല്ലെങ്കിലും ഇത് ഇവന്റെ സ്ഥിരം പരിപാടിയാണ്. ക്ലാസ്സിലൊക്കെ മനസ്സമാധാനം ആയിട്ട് ഉറങ്ങാൻ ഇവൻ സമ്മതിക്കാറില്ല.ആ ഇളിച്ച മോന്തകണ്ടാൽ ഒന്ന് പൊട്ടിക്കാൻ തോന്നും. പൊട്ടിച്ചിട്ടും ഉണ്ട് ഉറ്റ കൂട്ടുകാരൻ ആയതോണ്ട് ആ സ്വഭാവം ഇപ്പഴും അവൻ നിലനിർത്തി പോരുന്നു.പക്ഷെ പതിവിന് വിപരീതമായി അവന്റെ മുഖത്ത് ദേഷ്യം കണ്ടപ്പോൾ ഞാൻ ഒന്ന് അയഞ്ഞു.

"എന്താടാ"  ഉറക്കം പോയ നിരാശയിൽ ഞാൻ ചോദിച്ചു.

"എടാ തെണ്ടി അച്ചുചേച്ചി വിളിക്കിന്നുണ്ട് പന്ത്രണ്ട് മിസ്സ്ഡ് കാൾ ആയി "

ഞാൻ ഒന്ന് ഞെട്ടി. പന്ത്രണ്ട് മിസ്സ്ഡ്കാളോ ഇന്ന് എന്നെ കൊന്നതു തന്നെ. ഞാൻ ഫോണിലേക്ക് നോക്കി ഒൻപതുമണി ആവാറായി.പുറത്ത് കറങ്ങാൻ പോയി ഉച്ചക്ക് റോഷന്റെ മുറിയിൽ കിടന്നത് ഓർമയുണ്ട് ഇത്ര നേരം പോവും എന്ന് കരുതിയില്ല.അഞ്ചുമണിക്ക് വരാം എന്ന് പറഞ്ഞതാ. ഞാൻ റോഷന്റെ മുഖത്തേക്ക് നോക്കി.

"നീ എന്താടാ ഫോൺ വന്നപ്പോൾ പറയാഞ്ഞേ".എന്റെ ദയനീയത ആ വാക്കുകളിൽ ഉണ്ടായിരുന്നു.

"എടാ തെണ്ടി ഫോൺ സൈലന്റ് ആക്കി വെച്ചിട്ട് കുറ്റം എനിക്കോ. കറണ്ട് പോയപ്പോ വെളിച്ചം വരുന്നത് കണ്ട് ബിബിൻ ആണ് പറഞ്ഞെ"ബിബിനും എന്റെ ഫ്രണ്ട് ആണ്. പക്ഷെ റോഷനും ഞാനും തമ്മിലുള്ള അടുപ്പം അവനുമായിട്ടില്ല.
"അവൻ പോയില്ലേ "

"അവൻ പോയില്ല താഴെ ഫോണിൽ സൊള്ളി ഇരിക്കുന്നുണ്ട്".

ഞങ്ങൾ

💬 Comments

View all comments