Chapter Title : ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]
വന്നു അവൾ ഫോൺ എടുത്തതും പിടിച്ചുവാങ്ങാൻ എനിക്കും കഴിഞ്ഞില്ല.ഓൺ ചെയ്തതും അവളുടെ കണ്ണു മിഴിഞ്ഞതും ഞാൻ കണ്ടു. വീഡിയോയിലെ പെണ്ണിന്റെ ആർത്ത നാഥങ്ങൾ ബ്ലൂട്ടൂത്ത് ഹെഡ്സെറ്റ്ലൂടെ എന്റെ ചെവിൽ മുഴങ്ങിയപ്പോൾ വേറെ അലർച്ചകളും പുറത്തുനിന്നും അവളും ഉണ്ടാക്കി. പൊരിഞ്ഞ ചീത്തയായിരുന്നു. കൂടെ റോഷനെയും കൂട്ടി അവനും കേട്ടു.അന്ന് മുതൽ എനിക്ക് കിട്ടുന്നതിന്റെ പാതി അവന് ചേച്ചി കൊടുക്കുന്നുണ്ട്.ഒരു രസം.
റോഷനോട് യാത്ര പറഞ്ഞു ഞാനും വിബിനും അവനന്റെ വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ നേരെ ഫ്ലാറ്റിലേക്ക് വണ്ടി വിട്ടു.
.....................................................................................................................................
ഞാൻ ഗൗതം എല്ലാവരും എന്നെ കിച്ചു എന്നാണ് വിളിക്കാറുള്ളത് 21വയസ്സ് ബി ടെക് ഫൈനൽ ഇയർ .എനിക്ക് രണ്ട് ചേച്ചിമാരാണ് ഉള്ളത്, അച്ചു എന്ന് വിളിക്കുന്ന അശ്വതിയും. ദേവു എന്ന് വിളിക്കുന്ന ദേവികയും. രണ്ടു പേരും ഇരട്ടകൾ ആണ് 23 വയസ്സ് . എന്റെ ചേച്ചിമാരായോണ്ട് പറയുന്നതല്ല രണ്ടു പേരും അന്യായ ലുക്കാണ് അച്ചുചേച്ചി കുറച്ച് നാടനാണെങ്കിൽ നേരെ മറിച്ചാണ് ദേവൂചേച്ചി. അച്ചു നഴ്സും, ദേവു ആർക്കിടെക്റ്റുമാണ് .എന്റെ അച്ഛനും അമ്മയും രണ്ട് വർഷം മുന്നേ ഒരു ആക്‌സിഡന്റിൽ മരണപെട്ടു. അച്ഛനും അമ്മയും പ്രേമവിവാഹം ആയതുകൊണ്ട് തന്നെ കുടുംബക്കാർ ആരും തന്നെ തിരിഞ്ഞ് നോക്കിയില്ല.അവരുടെ മരണം ഞങ്ങളെ തളർത്തിയെങ്കിലും.ഏറ്റവും കൂടുതൽ ബാധിച്ചത് എന്നെയാണ്. സൗന്ദര്യപിണക്കത്തിന്റെ പേരിൽ അച്ഛനോടും അമ്മയോടും പിണങ്ങി നടന്ന ഞാൻ ഒരു നിമിഷം അവരുടെ മരണ വാർത്ത കേട്ടപ്പോൾ ഇല്ലാതായിപ്പോയി . അവസാനമായി അവരെ വിഷമിപ്പിക്കേണ്ടിവന്നതിന് ഞാൻ സ്വയം പഴിച്ചു.വീട്ടിൽ നിന്നും പുറത്തിറങ്ങാതായി.അതിൽ നിന്നും എന്നെ കരകയറ്റിയത് എന്റെ രണ്ടു ചേച്ചിമാരായിരുന്നു.കൂടുതലും അച്ചു
💬 Comments
View all comments