0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Author : രാമൻ Read All Parts 120.8K

ചേച്ചി. ദേവൂചേച്ചിയെക്കാളും പക്വതകാണിച്ച് എല്ലാ കാര്യങ്ങളും മുന്നിട്ടിറങ്ങി.ഒരു മാസം കൊണ്ട് തന്നെ അവർ എന്നെ പഴയാളക്കി മാറ്റിയെങ്കിലും ആ വീട്ടിൽ നിൽക്കുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ട്തന്നെ യായിരിന്നു.അതൊകൊണ്ട് ഞങ്ങൾ ഫ്ലാറ്റിലേക്ക് താമസം മാറി.ഇവിടുന്ന് എന്റെ കോളേജിലേക്കും, അവർക്ക് ജോലിക്ക് പോകനും എളുപ്പവും ആയിരുന്നതുകൊണ്ടുമാണ് അങ്ങനെ ചെയ്തത്.ഫ്ലാറ്റിലേക്ക് മാറിയതിൽ പിന്നെ ഞങ്ങൾ എല്ലാം മറന്നു പുതിയ ജീവിതം തുടങ്ങി.

പാർക്കിങ്ങിൽ വണ്ടി വെച്ച് ഓടിയാണ് ഞാൻ സ്റ്റെപ്പുകൾ കയറിയത്. ഓടി കിതച്ചു ബെല്ലടിച്ചു.

"ഹ ഇതാരാ എവിടെയായിരുന്നു " ഡോർ തുറന്നത് ദേവൂചേച്ചിയാണ്. എന്റെ ശ്വാസം ഒന്ന് നേരെ വീണു.

"എന്റെ ദേവുഏച്ചി ഒച്ചവെച്ച് അച്ചുനെ ഇങ്ങട്ട് വരുത്തല്ലേ, അവളെങ്ങാൻ വന്നാൽ അറിയാലോ എന്റെ കൊല നടക്കും "

"നിക്ക് നിക്ക് നീ എങ്ങട്ടാ കേറി പോവുന്നെ " അകത്തേക്ക് കേറാൻ നോക്കിയ എന്നെ ദേവു തടഞ്ഞു

"ഡീ ചേച്ചി നീ എന്നെ കൊലക്ക് കൊടുക്കോ "

"അതല്ല ചെക്കാ നീ ആ കൈനീട്ട്, എവിടൊക്കെ പോയി വരുന്നാന്ന് ആർക്ക് അറിയാം "നീട്ടിയ കൈയിലേക്ക് ഒരു ലോഡ് സാനിറ്റൈസർ അവൾ ചെരിഞ്ഞു.

"ഇതെന്താ കുളിക്കാൻ ആണോ "

"കളിക്കാതെ വേഗം കേറിക്കോ അവൾ നല്ല ദേഷ്യത്തിലാ. നീ ഇന്ന് അവളെ ഹോസ്പിറ്റൽന്ന് കൂട്ടാന്ന് പറഞ്ഞതല്ലേ?, അതിന്റെയും ദേഷ്യണ്ട് "

"അങ്ങനെയും ഒന്ന് ഉണ്ടല്ലേ " അവൾ പറഞ്ഞപ്പോഴാണ് ആ കാര്യവും എനിക്ക് ഓർമ വന്നത്.ദേഷ്യം വന്നാൽ അച്ചു ഭദ്രകാളിയാണ്. ദേവു അങ്ങനെ ഒന്നും അല്ല അവൾ എനിക്കെപ്പോഴും സപ്പോർട്ട് ആണ്.

"ഡാ ഡാ അവൾ വരുന്നുണ്ട് " കിച്ച്നിൽ നിന്ന്

💬 Comments

View all comments