0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Author : രാമൻ Read All Parts 120.8K

വരുന്ന ഒച്ചകേട്ടതും ഞാൻ എന്റെ റൂമിലേക്ക് ഓടി നേരെ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു. ഒരു കുളി പാസാക്കി. ഞാൻ മെല്ലെ ഹാളിലേക്ക് നടന്നു. ദേവു ടീവി കാണുണ്ട്. അച്ചു ഇപ്പഴും കിച്ചനിലാണ്. ഞാൻ ദേവൂന്റെ അടുത്ത് ഇരുന്നു.

"നീ എന്താ ഇവിടെ ഇരിക്കുന്നെ അവളെ സഹായിച്ചുകൂടെ" അച്ചു ഒറ്റക്ക് പണിയെടുക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു.

"അവളോട് പുറത്തുനിന്ന് വാങ്ങാമെന്ന് ഞാൻ പറഞ്ഞത. അവൾക്കപ്പൊ പറ്റില്ല എന്നാൽ അവൾ ഉണ്ടാക്കിക്കോട്ടെന്ന് ഞാൻ കരുതി "

"എടി ചേച്ചി ഞാൻ അവളെ ഒന്ന് സോപ്പിടട്ടെ നീ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യണേ"

"സപ്പോർട്ട് ഒക്കെ ചെയ്യാം പക്ഷെ നീ എവിടെയായിരുന്നു "

"റോഷന്റെ വീട്ടിൽ ആയിരുന്നു. ഉച്ചക്ക് കിടന്നത് ഓർമണ്ട് പിന്നെ എഴുന്നേറ്റപ്പോൾ ഈ നേരമായി "ഞാൻ എന്റെ നിരപരാതിത്വം വ്യക്തമാക്കി.

"ഹ്മ്മ്, ചെല്ല് "

ഞാൻ അവളെ വിട്ടു കിച്ച്നിലേക്ക് നടന്നു.തിരിഞ്ഞു നിന്ന് എന്തോ ഉണ്ടാക്കുകയാണ് അവൾ.കുറച്ച് മുന്നേ ആണ് കുളിച്ചതെന്ന് തോന്നുന്നു മുടി ടവൽ കൊണ്ട് കെട്ടിയിട്ടുണ്ട്. ഒരു മഞ്ഞ ചുരിധാർ ആണ് വേഷം പുറം ഭാഗത്തു മുടിയിൽ നിന്ന് ഉറ്റിയ വെള്ളം കൊണ്ട് ചുരിധാർ ചെറുതായി നനഞ്ഞിട്ടുണ്ട്. പതുക്കെ അവളുടെ പുറകെ പോയി ഞാൻ കെട്ടിപ്പിടിച്ചു. പിടിച്ചതെ ഓര്മയുള്ളു ഒറ്റക്കുതറലും, പട്ടിത്തെറിക്കലും.

"എവിടെ ആയിരുന്നെടാ നീ, എത്ര പ്രാവശ്യം നിന്നെ ഞാൻ വിളിച്ചു. നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് കൊറോണ സമയത്ത് പുറത്ത് കറങ്ങാൻ പോകരുതെന്ന്. എന്നാൽ ഒന്ന് നേരത്തെ ഇവിടെ എത്തണ്ടേ അതും ഇല്ല. നിന്നെ കാത്തു എത്രനേരം ഞാൻ ആ ബസ്

💬 Comments

View all comments