Chapter Title : ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]
സ്റ്റോപ്പിൽ നിന്നൂന്ന് അറിയോ. അതെങ്ങനെയാ എന്റെ വാക്കിന് ഒരു വിലയുമില്ലല്ലോ. ആ റോഷൻ ഒന്ന് വിളിച്ചാൽ നീ ഇവിടുന്ന് ഓടുമല്ലോ " .അവൾ നിർത്താനുള്ള ഉദ്ദേശമില്ല എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഇത് തുടര്‍ന്ന്കൊണ്ട് പൊകും . എന്റെ ആയുധം എടുക്കുക തന്നെ. കണ്ണുകളിൽ പരമാവധി വെള്ളം നിറക്കാൻ നോക്കിയിട്ടും കഴിയുന്നില്ല.അവൾ ഒന്ന് തിരിഞ്ഞ സമയത്ത് കണ്ണിൽ ഒന്ന് തൊടണ്ടിവന്നു. നിറഞ്ഞ കണ്ണുകൾ അവളുടെ മുന്നിൽ കാണിച്ചുകൊണ്ട് ഞാൻ നേരെ അവിടെനിന്നും തിരിഞ്ഞു. ഇറങ്ങാൻ നേരം ദേവൂചേച്ചി കേറിവന്നു.
"ഡീ അച്ചു അവൻ മനപ്പൂർവം ചെയ്തതൊന്നുമല്ലല്ലോ, അവൻ അവിടെ കിടന്ന് ഉറങ്ങി പോയതാ" ദേവു എന്നെ ന്യായീകരിക്കാൻ നോക്കുന്നുണ്ട് ഞാൻ നേരെ റൂമിലേക്ക് പോന്നു.
"നീയാണ് അവന് വളം വെച്ച് കൊടുക്കുന്നത്" ബെഡിൽ കിടന്നപ്പോഴും കിച്ചണിൽ ദേവുവിനോട് തകർക്കിക്കുന്ന അച്ചു വിന്റെ ഒച്ചയായിരുന്നു. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നുണ്ട്. എന്ത് പറഞ്ഞാലും കുറച്ചു നേരമേ അവരുടെ പിണക്കം ഉണ്ടാകാറുള്ളു. അത് കഴിഞ്ഞാൽ അവർ സെറ്റ്. പക്ഷെ എനിക്കാണെങ്കിൽ നേരെ തിരിച്ചാണ് ഞാൻ കുറേ നേരം പിടിച്ചു നിൽക്കും ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല. എന്റെ വ്യക്തിത്വം ആതിന് സമ്മതിക്കില്ല.
റൂമിൽ കേറി ഞാൻ വാതിൽ അടച്ചു. കണ്ണുനിറച്ചതുകൊണ്ട് എന്തായാലും അവൾ ഇങ്ങട്ട് കേറി വരുമെന്നത് ഉറപ്പാണ്. ഡോർ തുറക്കുന്ന സൗണ്ട് കേൾക്കുമ്പോൾ കണ്ണിൽ വെള്ളം നിറച്ചു നിൽക്കലോ. അല്ലെങ്കിൽ കള്ളത്തരം അവൾ കണ്ടുപിടിക്കും.
ഡോറിന് ഓപ്പോസിറ്റ് ആയിട്ടാണ് ഞാൻ കിടന്നത്. ഫോൺ കയ്യിലെടുത്തത് ഭാഗ്യം അല്ലെങ്കിൽ വെറുതെ കിടക്കേണ്ടി വന്നേനെ. വാട്സ്ആപ്പ് തുറന്നപ്പോൾ റോഷന്റെ മെസ്സേജ് ഉണ്ട്.
"കുഴിയെടുക്കാൻ ഞാൻ വരണോ".
💬 Comments
View all comments