0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Author : രാമൻ Read All Parts 120.8K

തെണ്ടിക്ക് എന്റെ ശവം കാണാഞ്ഞിട്ടാണ് ഒരു ഇളിച്ച സ്മൈലി ഇട്ടു. അവൻ ഓൺലൈനിൽ ഇല്ല. കുറച്ചു നേരം ഇൻസ്റ്റയിൽ നോക്കിയപ്പോഴേക്കും ഡോർത്തുറക്കുന്ന ശബ്‌ദം കേട്ടു. നേരെ ഫോൺ ഓഫ്‌ ചെയ്ത്. മുഖത്തു സെന്റി വാരി വിതറി.
അവൾ നടന്നടുത് എന്റെ ബെഡിൽ കേറി ഇരുന്നു എന്റെ തലയിൽ ഒന്ന് തലോടി.

"കിച്ചൂ.... " ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല എന്നെ കുറേ ചീത്ത വിളിച്ചതല്ലേ.

"ഡാ കിച്ചൂ സോറി. ഞാൻ അങ്ങനെ ഉദേശിച്ചത്‌ പറഞ്ഞതല്ല. നിനക്കറിയാലോ കൊറോണ കാരണം എത്ര ആളുകളാ മരിക്കുന്നതെന്ന്. നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ പിന്നെ എന്ത് ചെയ്യും നീ പറ"

ചിലമ്പിച്ച സ്വരത്തിലായിരുന്നു അവൾ അത് പറഞ്ഞത്. അവള് കരയണോ ഏയ്...ഈ കാര്യത്തിന് അവൾ കരയോ?
അവള് കരഞ്ഞാൽ എനിക്കും സഹിക്കാൻ പറ്റില്ല. എങ്ങലടിക്കുന്നത് കേട്ടപ്പോൾ കരയാണെന്ന് തോന്നി ഞാൻ വേഗം തിരിഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. കണ്ടപ്പഴേ എനിക്ക് സങ്കടമായി അവളെ വലിച്ചു എന്റെ നെഞ്ചിലേക്ക് ചേർത്തു.

"സോറി എടി ചേച്ചി. നീ കരയല്ലേ. നീ കരഞ്ഞാൽ ഞാനും കൂടെ കരയുംട്ടോ" സത്യം പറഞ്ഞാൽ ഏറ്റവും ദേഷ്യപ്പെടുന്നതും, പെട്ടന്ന് കരയുന്നതും എന്റെ നെഞ്ചിൽ കടക്കുന്ന സാധനമായിരുന്നു.എന്തിന് റോഷനോട് പോലും ഞാൻ പറയാത്ത ഒരു കാര്യമുണ്ട്. അന്ന് വീഡിയോ കാണുന്നത് പിടിച്ചപ്പോൾ എന്റെ ചന്തിയുടെ തോലെടുത്തുന്ന് ഞാൻ എങ്ങനെ അവനോട് പറയും. ആ കാരണം കൊണ്ട് മാത്രമായിരിന്നു ഞാൻ അവനെ ഒറ്റിയത്. അന്നും ഇതുപോലെ എന്നെ കെട്ടിപിടിച് അവൾ കരഞ്ഞു. എന്തായാലും എന്റെ നല്ലതിന് വേണ്ടിയല്ലേ അവൾ പറയുന്നത്.

കുറച്ചു നേരം അങ്ങനെ

💬 Comments

View all comments