0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]

Author : രാമൻ Read All Parts 54559

മുകളിലെത്തി കുറച്ചുകൂടി പൊന്തിയാൽ തുടകൾ മുഴുവൻ കാണാം. ഇവളിത് എന്നെ കാണിക്കാൻ നടക്കാണോ. ഷർട്ടും അതേ പോലെ പൊന്തി ആ പൊക്കിളും കാണിച്ചാണ് കിടത്തം ഇവളെന്നെ ഒരു വഴിക്കാക്കും.ഇന്നലത്തെ കാര്യം ഓർത്തത് കൊണ്ട് ഏറെ നേരം നോക്കാൻ നിന്നില്ല.ഞാൻ നേരെ അവളുടെ എടുത്ത് ചെന്ന് ആദ്യം ആ പാവാട താത്തി. പിന്നെ ഉയർന്നു നിന്ന ഷർട്ട്‌ വലിച്ചു പൊക്കിളും മറച്ചപ്പോൾ ഇവനെന്താ കാട്ടുന്നെന്ന രീതിയിൽ അവളെന്നെ നോക്കി.വാരിയെടുത്ത് ഞാൻ ബാൽക്കണിയിലെ കാസാരയിലിരുത്തുമ്പോൾ അവൾ എന്റെ കവിളിൽ ഒന്ന് കടിച്ചു.

"നീയെന്നോട് പിന്നെയും പിണങ്ങിയോ " പിണ്ടാതിരിക്കുന്ന എന്നെ കണ്ടതും അവളുടെ മുഖം വാടി.

"പോടി നിന്നെ പോലെ അത്ര ദുഷ്ടയൊന്നുമല്ല ഞാൻ, ഇന്നലെ മുതൽ ഞാൻ എത്ര വിഷമിച്ചൂന്ന് അറിയോ " അവളുടെ സൈഡിൽ ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു.

"ഓ അപ്പം നീ വിഷമിച്ചതിനെ കണക്കുള്ളുല്ലെ ഞാൻ എത്ര വിഷമിച്ചൂന്ന് നിനക്കറിയണ്ടല്ലോ "അവൾ വീണ്ടും പരിഭവം പുറത്തെടുത്തു. ഇനിയിപ്പം കണ്ണുനിറയ്ക്കും.

"എടി അച്ചു അത് വിട് നീ ആ കാര്യങ്ങളെപ്പറ്റി പറ " നിറഞ്ഞ കണ്ണു തുടക്കുന്ന അവളോട് ഞാൻ പറഞ്ഞു.

"അതൊക്ക പറയാം ആദ്യം നീ എന്റെ ഈ കണ്ണിലൊന്ന് നോക്കിയേ എന്തോ തടയുന്നു " ഇടത്തെ കണ്ണ് തുറന്നു പിടിച്ചുകൊണ്ടവൾ എന്നെ കാട്ടി.

"ഹേ അപ്പൊ നീ നേരത്തെ പറഞ്ഞ കാര്യത്തിന് കരഞ്ഞതല്ലല്ലേ "

"പിന്നെ എല്ലാകാര്യത്തിനും കരയാൻ നിൽക്കലല്ലേ എന്റെ പണി, നീയൊന്ന് നോക്ക് കിച്ചൂ " കണ്ണ് എന്റെ നേർക്ക് തള്ളിയപ്പോ ഞാനെന്റെ കണ്ണ് കൂർപ്പിച്ചു.

"എടീ സൈഡിൽ ഒരു

💬 Comments

View all comments