0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]

Author : രാമൻ Read All Parts 50608

ദേഷ്യത്തോടെ എന്റെ വയറിനൊന്ന് കുത്തിയിട്ട് അവൾ അകത്തേക്ക് കേറി. ഞാൻ ഒരു കള്ളച്ചിരി ചിരിച്ചപ്പോൾ അവൾ എന്റെ കവിളിൽ ഒന്ന് വലിച്ചിട്ടു അവളുടെ മറ്റൊരു ബാഗ് എന്റെ കയ്യിൽ തന്നു.

"എന്റെ കാലൊടിഞ്ഞ അച്ചു എവിടെടാ " കാലിലെ ചെരുപ്പ് അഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

"അവളെഴുന്നേറ്റില്ല ദേവു..റൂമിലുണ്ട് "

"എന്റെ ദൈവമേ കാലത്ത് എഴുന്നേറ്റ് എന്നെ കുത്തി പൊക്കുന്ന മുതലാണ്. നീ ഉറങ്ങടി നിനക്ക് ഞാൻ തരുന്നുണ്ട് " ദേവുവിന്റെ കുശുമ്പുള്ള പറച്ചിൽ കേട്ടപ്പോ എനിക്ക് ചിരിവന്നു. അച്ചു ആദ്യം കുത്തിപ്പൊക്കൽ അവളെയാണ്. എന്നെ കുത്തിപ്പൊക്കൽ അത് ദേവുവിന്റെ ചുമതലയായിരുന്നു. അതുകൊണ്ട് അച്ചുവിന്റെ ശല്യം എനിക്കുണ്ടാക്കാറില്ല.എന്നും ചന്തിക്ക് നല്ല തല്ല് കിട്ടലുണ്ടായിരുന്നു ദേവുവിന്.അതുകൊണ്ടാ അവൾ അങ്ങനെ പറഞ്ഞത്.

"എടാ ഞാൻ ഒന്ന് കുളിച്ചു വരാം. അവൾ എഴുന്നേൽക്കട്ടെ. നീ എനിക്ക് ചായ എടുക്കോ? " അവൾ റൂമിലേക്ക് പോകുന്നിടയിൽ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി. "ആ ഞാൻ എടുക്കാം നീ കുളിച്ച് വാ " ഞാന്‍ തിരിഞ്ഞു.

"കിച്ചൂ....."

"എന്താ... " അവൾ എന്റെ അടുത്തേക്ക് വന്നു. എന്റെ ഇരു തോളിലും കൈകളിട്ട് ദേവു എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ എന്റെ മുഖമാകെ പരതി നടന്നു.

"എന്റെ കുട്ടിക്ക് എന്തേലും വിഷമണ്ടോ മനസ്സില് " അവൾ എന്റെ മുടിയിലൂടെ വിരലോടിച്ച് ചോദിച്ചതും ഞാൻ ഒന്ന് പതറി.സത്യം പറഞ്ഞാൽ ഇന്നലെത്തെ കാര്യങ്ങളെല്ലാം മനസ്സിൽ അങ്ങനെ നിൽക്കുന്നുണ്ട്. ഇവളിത്ര പെട്ടന്ന് ഇതെല്ലാം കണ്ടുപിടിച്ചോ?. ഞാൻ പതർച്ച കാണിക്കാതെ ഒന്ന് ചിരിച്ചു.

"ഒന്നുല്ലടി ദേവു എനിക്കെന്ത് വിഷമം,..... ഇപ്പൊ

💬 Comments

View all comments