ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]
" മാമി വെറുതെ പറഞ്ഞാൽ ഉണ്ടല്ലോ..അപ്പൊ എപ്പഴാ ഉറങ്ങിയേ... " "എടാ കിച്ചൂ നീ കഥ സൊള്ളി കഴിഞ്ഞതും ഞാൻ ഉറങ്ങിപ്പോയി.നീ അവസാനം പറഞ്ഞത് ഋഷി പോയതല്ലേ..." മാമി പിരികം ഉയർത്തി ചോദിച്ചതും ഞാൻ ശങ്കിച്ചു. ഋഷി പോയതിനെ പറ്റി ഞാൻ പറഞ്ഞില്ലല്ലോ. "അതിന് ഞാൻ ഋഷി പോയത് പറഞ്ഞില്ലല്ലോ." പറഞ്ഞപ്പോ മാമിയും ഒന്ന് ശങ്കിച്ചു. " ശ്ശോ ഞാൻ എന്തോ ആലോചിച്ച് പറഞ്ഞതാ. എന്തായിരുന്നു... ഹാ നിങ്ങൾ ഒരുമിച്ചുകിടന്നുറങ്ങിയത് വരെയല്ലേ നീ പറഞ്ഞത് " മാമി തലയിൽ കൈവെച്ചു പറഞ്ഞു.ഞാൻ ആ മുഖത്തേക്ക് സംശയത്തോടെ നോക്കി അച്ചുവിനെ സൂക്ഷിച്ചു നോക്കുമ്പോൾ അവൾ ചിരിക്കുന്നപോലെ മാമിയും ഒന്ന് ചിരിച്ചു.. കൂടെ ഞാനും.. "അതേ ആ ഡോക്ടർക്ക് എന്ത് പറ്റി" മാമി ഉയർന്നു കൊണ്ട് എന്റെ തല ഒന്നുകൂടെ കയറ്റിവെച്ചു ഒന്ന് നേരെ ഇരിന്നു " റോഷന് അവനെ തല്ലിയോ " "എവിടുന്ന് മാമി അവന് വീട്ടിലേക്ക് വന്നത് അച്ചുവിനെ കാണാൻ മാത്രമല്ല. അന്ന് അവരുടെ ലാസ്റ്റ് മീറ്റ് ആയിരുന്നു. അവന് ഇവിടുത്തെ പണി മതിയാക്കി അന്ന് രാത്രിയിലെ ഫ്ലൈറ്റിന് ഡൽഹിക്ക് പോയി. പാവം ഞാൻ കുറേ അവനെ പ്രാകി..."ഞാൻ അന്നത്തെ കാര്യം ആലോചിച്ചു പതിയെ പറഞ്ഞു. "അപ്പൊ റോഷനോ അവനെന്തു ചെയ്തു.. ഋഷിയെ തേടി പോയതല്ലേ " "ഹിഹി" ഞാൻ ഒന്ന് ചിരിച്ചു " "അവന് രണ്ടുദിവസം ലീവ് ആയിരുന്ന സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചപ്പോ അയാൾ പറഞ്ഞു ഋഷി പത്തുമണിക്ക് ഹോസ്പിറ്റലിൽ നിന്നിറങ്ങുമെന്ന് അവന് കാത്തിരുന്നു കൊതുക് കടിയും കൊണ്ട് രണ്ടര വരെ ഇരുന്നു അവസാനം സഹികെട്ടു എന്നെ വിളിച്ചപ്പോൾ ഉറക്കപിച്ചിൽ ഞാൻ അറിയാതെ അവനെ നല്ല തെറി വിളിച്ചു.നല്ല സുഗമായിട്ട് കുറേ ദിവസങ്ങൾക്കു ശേഷം ഉറങ്ങാ അപ്പഴാ അവന്റെ വിളി വിളിച്ചു പോവില്ലേ? " ഞാൻ മാമിയുടെ മുഖത്തേക്ക് നോക്കി. മാമി വികാരമഭിനയിച്ചു തലയാട്ടി ."ഒരു നാലു ദിവസം അവനെന്നോട് മിണ്ടിയില്ല.പിന്നെ ഒരു മന്തിയിൽ ഞാൻ അതോതുക്കി "
💬 Comments
View all comments