0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 78962

വിറച്ചു എന്റെ പെണ്ണിനെ അവന്...പക്ഷെ കാലുകൾ, എന്റെ ഒപ്പം നിന്നില്ല കൂടെ അച്ചുവും. എനിക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ അച്ചു എന്നെ പിടിച്ചു വീണ്ടും പുറത്തേക്ക് നടത്തുന്നു.... അയാൾ അട്ടഹാസത്തോടെ ദേവുവിന്റെ ഉടുപ്പെല്ലാം വലിച്ചു കീറി....സ്വന്തം ശരീരം മറക്കാൻ പോലും ആവാതെ അവൾ ദൂരെ നിന്ന എന്നെ ആ കണ്ണുകൾ ഉയർത്തി നോക്കി...
ഞാൻ നിസ്സഹായനായി കണ്ണുപൊത്തി.അല്ലാതെ എനിക്കൊന്നിനും കഴിയുന്നില്ല ഞാൻ അലറി കരഞ്ഞു...ദേവു വീണ്ടും എന്നെ കരഞ്ഞുകൊണ്ട് വിളിച്ചു

"കിച്ചൂ എന്നെ കൂട്ടാതെ പോവല്ലേ "
ഇപ്പൊ ആ കാവ് എന്റെ കണ്ണിൽ നിന്നും മറഞ്ഞു.... പക്ഷെ വേദനയിൽ മുഴുകിയുള്ള ദേവുവിന്റെ കരച്ചിൽ, ആയാളുടെ ഗർജ്ജനങ്ങൾ പതിയെ കേട്ടുകൊണ്ടിരുന്നു.....
അകലെ ദൂരത്തിൽ എത്തിയ ഞാൻ വീണ്ടും കേട്ടു അവളുടെ ശബ്‌ദം...

"കിച്ചൂ.......എന്നെ കൂട്ടാതെ പോവല്ലേ..."എന്റെ ശ്വാസം നിലച്ചു കണ്ണുകൾ അടഞ്ഞു.......ഞാൻ പിടഞ്ഞു.... പെട്ടന്നു കണ്ണുകൾ തുറന്നു.....
ഞാൻ എന്റെ റൂമിൽ തന്നെയാണ് ബെഡിൽ ഞാൻ എഴുന്നേറ്റിരുന്നു.... നശിച്ച സ്വപനം ഹൃദയവും ശ്വാസവും ക്രമാതീതമായി ഉയർന്നിരുന്നു... ദേവുവിന്റെ കരച്ചിൽ മാത്രം ചെവിയിൽ മുഴങ്ങുന്നു... അവളുടെ ആ മുഖം മനസ്സില് വന്നപ്പോൾ ഞാൻ കരഞ്ഞുപോയി.... "അവൾ ദേവൂ" ഞാൻ എന്നോട് തന്നെ പറഞ്ഞു. അവളെ കാണണം പെട്ടന്നു എഴുന്നേറ്റു അവളുടെ റൂം ലക്ഷ്യമാക്കി നടന്നു. ഡോർ ലോക്ക് ചെയ്തിട്ടില്ല ഞാൻ പെട്ടന്നുതുറന്നു അകത്തുകേറി. പുറത്തെ നിലാവുള്ള നീലവെളിച്ചത്തിൽ ദേവു അച്ചുവിന്റെ മാറിലേക്ക് തലവെച്ചു ചുരുണ്ടു കിടക്കുന്നതു കണ്ടു ... എന്റെ ശ്വാസം നേരെ വീണു.കുറച്ചു നേരം ഞാൻ അവളെ തന്നെ നോക്കി നിന്നു.സ്വപനത്തിലെ അവളുടെ മുഖം ഞാൻ തലയൊന്നു

💬 Comments

View all comments