Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]
എടുത്ത് നിന്നു കിട്ടും എന്ന് വിചാരിച്ചു...
"ആ ഇപ്പൊ വരാ ഒരു മിനിറ്റ്......." ഞാൻ ഞെട്ടി. അച്ചുവിന്റെ വായ പൊളിഞ്ഞു.... അത് കണ്ടു ഞാൻ സന്തോഷിച്ചു.
"ഇപ്പൊ എങ്ങനെയുണ്ട് നിനക്കാ സ്നേഹമില്ലാതെ അവൾ എന്നോട് നല്ല സ്നേഹമ " ഞാൻ അവളെ കളിയാക്കികൊണ്ട് ആ കവിളിലൊന്ന് തോണ്ടിയതും എന്നെ അവൾപിടിച്ചു ഉള്ളിലാക്കി ടവൽ ഉള്ളിലേക്ക് ഒറ്റയെറിയൽ..
"അങ്ങനെ ഇപ്പൊ സ്നേഹിക്കേണ്ട..." അതും പറഞ്ഞു അവൾ വാതിൽ അടച്ചു...
"കുളിക്കാതെ വാതിൽ തുറന്നു പോകരുത് മനസ്സിലായോ " പുറത്തുനിന്നു അവൾ ആക്ഞ്ജാപിച്ചു.... ഞാൻ ഒരു നിമിഷം ചിരിച്ചു പോയി...
"ശെരി സർ...."
അപ്പോഴേക്ക് ദേവു പുറത്തെത്തി എന്നെ വിളിച്ചു...
"കിച്ചൂ.....തുറക്കെടാ " അയ്യോ പെട്ടു...
"നിനക്കെന്താ ദേവു.അവന് ചെറിയ കുട്ടി ഒന്നുമല്ല... നീ നിന്റെ കാര്യം നോക്കി പോയെ " അച്ചു ദേവുവിനോട് പുറത്തുനിന്നു ഒച്ചയിട്ടു....
.' ഇവരുടെ ഒരു കാര്യം '
"നിനക്കെന്താ അവനല്ലേ വിളിച്ചേ...." ദേവുവിന്റെ മറുചോദ്യം.... ഞാൻ അകത്തു നിന്നു ചിരിച്ചു പോയി.... പുറത്ത് പിന്നെ നിശബ്ദത....
"നിനക്ക് ഞാൻ തരാമെടാ...." ദേവൂവിന്റെ ഈർഷ്യയുള്ള പതിഞ്ഞ ശബ്‌ദം ശബ്‌ദം....സമയം കളയാതെ ഞാൻ തലങ്ങും വെള്ളമൊഴിച്ചിറങ്ങി.....പതിവുപോലെ ഒരു ജീൻസിലും ടി ഷർട്ടിലും കേറി....മുടിയൊന്നും ചീകാറില്ല.ചാർജിലുള്ള ഫോണുമെടുത്ത് റൂമിൽ നിന്ന് ഇറങ്ങി....
പെണ്ണുങ്ങളുടെ ഒരുക്കം. തലവേദന..!
ഞാൻ ഫോണും നോക്കി ഹാളിലിരുന്നു....ഡോർ തുറന്നു ദേവു വരുന്നത് കണ്ടു എന്നെ നോക്കി നേരത്തെ ഞാൻ കാണിച്ചതിലുള്ള ദേഷ്യമുണ്ട്... എൻറെ നേരെ തിരിഞ്ഞതും...
ഞാൻ കണ്ണൊന്നു ചിമ്മിപ്പോയി പെട്ടന്ന് എന്റെ ഉള്ളിലൂടെ രാത്രി കണ്ട സ്വപ്നം കടന്നുപോയി ഞാൻ ആ
💬 Comments
View all comments