0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 79458

അതിൽ കേറി ഇരുന്നു അച്ചുവിനെ നോക്കി...എന്നെ ഒന്ന് നോക്കി പിന്നെ മുഖം കോട്ടി....ഇപ്പൊ കാണിച്ചു തരാമെടീ...ഞാൻ മനസ്സിൽ പറഞ്ഞു..

"അതേ ദേവു വന്നാൽ അവൾ ആദ്യം ഇരിക്കും .പിന്നെ ചിലർ അവസാനം ഇരിക്കേണ്ടി വരും " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു പിന്നെ മിറർ അവളുടെ നേരെ തിരിച്ചു അതിലൂടെ അവളെ നോക്കി... കക്ഷിക്ക് മടിച്ചു നിന്നു പിന്നെ പതിയെ നടന്നു ആ മുഖത്ത് ചെറിയ നാണം..

അമ്പടി കള്ളി ആ വരവ് കണ്ടില്ലേ.. ഞാൻ അവളെ നേരിട്ട് നോക്കാൻ നിന്നില്ല..എന്റെ അടുത്തെത്തിയത് ഞാൻ അറിഞ്ഞു പിന്നെ പതിയെ അവൾ വണ്ടിയുടെ പിറകെ കയറി... ഞാൻ ചിരിയടക്കി നിന്നു..
എന്നെ തൊടാതെ ഇരിക്കാണ്...
മിണ്ടാത്തവർ ഒന്നും എന്റെ വണ്ടിയിൽ ഇരിക്കുന്നത് എനിക്കിഷ്ടല്ല

" ഞാൻ അവളെ ഒന്നുംകൂടെ ചൂടാക്കാൻ വേണ്ടി പറഞ്ഞു സൈഡ് മിററിലൂടെ അവളെ നോക്കാൻ സമയം തന്നില്ല അതിനുമുന്നേ.. എന്റെ പുറത്ത് കടി വീണു ഞാൻ നിന്ന് പുളഞ്ഞു...ബാക്കിലേക്ക് കൈയിട്ടു അവളെ മാറ്റാനും കഴിഞ്ഞില്ല.... ഞാൻ നല്ല ഒച്ചയിൽ കരഞ്ഞു

"പൊന്നച്ചൂ വിട്...... ആആ
...ഇല്ലെൽ വണ്ടി വീണു നമ്മൾ രണ്ടും താഴെപ്പോകും " എന്നിട്ടും നിർത്തിയില്ല വണ്ടി ഞാൻ ഒന്ന് ഇളക്കിയപ്പോൾ ആണ് അവൾ വീഴും തോന്നിയത് കൊണ്ടു കൈകൾ എന്റെ തോളിൽ വച്ചു പിടിച്ചു നിന്നു...കടി വിട്ടു.... ഞാൻ അറിയാതെ അവിടെ ഉഴിഞ്ഞു പോയി...നല്ല വേദന പട്ടി പല്ലുമുഴുവൻ കയറ്റിയിട്ടുണ്ട്....

"വേദനയുണ്ടോ...." കൊലുന്നനെയുള്ള സ്വരം....

"പോടീ പട്ടി..." ഞാൻ തിരിച്ചു പറഞ്ഞു...
കടിച്ച ഭാഗത്ത്‌ അവൾ മെല്ലെ തഴുകി പിന്നെ ഒന്ന് ഉമ്മ

💬 Comments

View all comments