0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 78569

എന്റെ നെഞ്ചിലേക്ക് ചാരിനിന്നു എന്റെ ചുണ്ടിൽ ഒരുമ്മതന്നു. പിന്നെ ഉള്ള ഫുഡുമായി മാമിയുടെ അടുത്ത്തേക്ക് പോയി.
ദേവു ഇപ്പോഴും അങ്കിളുമായി കത്തി വെക്കാണ്. എന്നേ കണ്ടു ഒരു സംശയഭാവം കാണിച്ചു.

"നിങ്ങൾ ഫുഡ്‌ ഉണ്ടാക്കായിരുന്നോ?"
ദേവുവിന്റെ കുത്തുന്ന ചോദ്യം ഞാൻ പതിയെ അച്ചുവിനെ നോക്കി. അവൾ എന്നെനോക്കി കണ്ണുരുട്ടി.എനിക്ക് ചിരി വന്നു അവളുടെ നോട്ടം കണ്ടാൽ ഞാൻ നിർബന്തിച്ചിട്ടാണെന്ന് തോന്നും .ദേവു സംശയത്തോടെ ഞങ്ങളെ രണ്ടുപേരെയും കണ്ണുകൊണ്ട് ഉഴിഞ്ഞു.... അങ്കിൾ ഞങ്ങളുടെ കളികണ്ട് ചിരിയടക്കി.

എനിക്കൊന്ന് ഒറ്റക്കിരിക്കണമെന്ന് തോന്നി. അച്ചു മാമിയുടെ അടുത്ത് പോയപ്പോൾ ഞാൻ അവിടത്തെ ബാൽക്കണിയിലേക്ക് നീങ്ങി. സൈഡിലെ ചൂരൽ കസാരയിൽ ചാരിയിരുന്നു. നേരത്തെ നടന്ന സംഭവങ്ങൾ മനസ്സിലൂടെ പോയപ്പോൾ മനസ്സിലെവിടെയോ മഞ്ഞു പെയ്യുന്ന പോലെ.
ഒരുപാടു കാലം ചേച്ചിയുടെ സ്ഥാനത് കണ്ടതാണ്. അവൾ എത്രപെട്ടന്നാണ് എന്റെ സ്വന്തം ആയി മാറിയത്... ഒരു കാമുകിയുടെ സ്ഥാനത്.. ഓർക്കുമ്പോൾ ചിരി വരുന്നു..ഞങ്ങൾ എന്തൊക്കെയാണ് ഇന്ന് കാട്ടി കൂട്ടിയത്. ദേവു പെട്ടന്നെങ്ങാൻ വന്നിരുന്നെങ്കിൽ എന്തായേനെ സ്ഥിതി. അയ്യോ ആലോചിക്കാനേ വയ്യ.! അവളോട് എങ്ങനെ ഇത് പറയും. എത്രയും പെട്ടന്ന് പറയുന്നത് ആണ് നല്ലതെന്ന് തോന്നുന്നു. ഇത്രകാലം മറച്ചു വെച്ചത് എന്തിനാണെന്ന് ചോദിച്ചാൽ എന്ത്‌ പറയും.... എന്തായാലും പെട്ടന്നു തന്നെ പറയണം.

ഞാൻ കസാരയിൽ ഒന്നുകൂടെ നീണ്ടു കിടന്നു. കടലിൽ നിന്ന് എവിടെയോ ഒഴുകിയെത്തിയ കാറ്റ് എന്നെ തഴുകിയുറക്കിയത് അറിഞ്ഞില്ല. കണ്ണു തുറക്കുമ്പോൾ ദേവു മുന്നിലുണ്ട്. ബാൽക്കണിയിലെ കൈവരിയിൽ കൈ പിന്നോട്ട് വച്ചൂന്നി എന്നെ നോക്കി നിന്ന അവൾ ഞാൻ കണ്ണുതുറന്നതും തിരിഞ്ഞു നിന്നു. എല്ലാം പെട്ടന്നു നടന്നത്

💬 Comments

View all comments