0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]

Author : രാമൻ Read All Parts 83769

വിചാരം എന്താണ് ഞാൻ ഇങ്ങനെ വേദന അനുഭവിക്കാൻ ഉള്ളതാണെന്നോ... ആഹാ.. പുറത്തെ ഓന്തിന്റെ ചിരി കൂടെ എന്നെ ചൂട് പിടിപ്പിച്ചിരുന്നു .എന്നാൽ പെട്ടന്നു എന്റെ മനസ്സ് തണുത്തു... ഇനി അവൾ കരയോ? ഞാൻ പതിയെ അല്ലെ നുള്ളിയത്? ആ ഉണ്ടക്കണ്ണ് നിറഞ്ഞു നിന്നാൽ അയ്യോ.... ഒരു വേദന മനസ്സിൽ. ഏയ് ഞാൻ പതിയെ അല്ലെ നുള്ളിയത്.. എന്തായാലും ഇപ്പൊ അറിയാം...

ഞാൻ അവളെ നോക്കാതെ പുറത്തേക്ക് നോക്കി നിന്നു വിചാരിച്ചതുപോലെ അവൾ എന്റെ ഇടതു കൈ ചുറ്റി പിടിച്ചു തല എന്റെ ഷോൾഡടറിലേക്ക് പണിപ്പെട്ടു ചാരി. എന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിടർന്നു... -എന്റെ പെണ്ണ്- ഞാൻ മനസ്സിൽ പറഞ്ഞു.

ഗ്ലാസ്‌ താഴ്ത്തി പുറത്തേക്ക് തലയിട്ട് ഞാൻ ഓന്തിനെ അന്വേഷിച്ചു..അവന് ഇപ്പൊ കുറച്ചു വലതു വശത്തു കുറച്ചു മുന്നിലാണ് അവന് ഞങ്ങളെ കാണാം... അവന് തിരിഞ്ഞു നോക്കി ഞാൻ പിരികമുയർത്തി എങ്ങനെ ഉണ്ടെടാ എന്റെ കൈ ചുറ്റി പിടിച്ച അച്ചുവിനെ നോക്കി ചോദിച്ചപ്പോൾ അവൾ കൈകൾ കൂപ്പി..തല താഴ്ത്തി എന്നെ വണങ്ങി. ഞാൻ അച്ചുവിനെ വിളിച്ചു അത് കാണിച്ചപ്പോൾ അവൾ അത് കണ്ടു അന്തം വിട്ടു.. സിഗ്നൽ ഗ്രീൻ ആയപ്പോൾ അവന് ബാക്കോട്ട് തിരിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കുന്ന പോലെ കൈകൾ ഉയർത്തി കാട്ടി വണ്ടി എടുത്ത് പാഞ്ഞു..ഞാൻ പതിയെ വണ്ടി എടുത്തപ്പോൾ അച്ചു എന്നോട് ചാരി നിന്നു...

"ദേവൂന് എങ്ങനെയുണ്ടെടാ...." അവൾ നേരെ നോക്കി ചോദിച്ചപ്പോൾ ഞാൻ ചെറുതായി ഒന്ന് വിരണ്ടു... ഇന്നലെയും ഇന്നും നടന്നതാണ് മനസ്സില് വന്നത്..

"നീയെന്താ ആലോചിക്കുന്നത് "... അച്ചുവിന്റെ ചോദ്യം

💬 Comments

View all comments