Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]
ചോദ്യത്തിന് മറുപടി തരാതെ അവൾ കാറിൽ നിന്നിറങ്ങി... എനിക്കാകെ പ്രാന്ത് പിടിച്ച അവസ്ഥ... ഇവരെന്നെ കളിപ്പിക്കുന്ന ഫീൽ.അഞ്ച് മിനുട്ട് കഴിഞ്ഞപ്പോഴേക്ക് ദേവു കേറി വന്നു..കുറേ സാധനം കയ്യിൽ ഉണ്ടായിരുന്നു.. ഞാൻ പുറത്തേക്ക് നോക്കി നിന്നു..
"പോവാം...." ഞാൻ തിരിഞ്ഞു നോക്കിയില്ല...
"കിച്ചൂ..." ദേവു വീണ്ടും വിളിച്ചു..
"ദേവു പ്ലീസ് എന്നോട് എന്താ കാര്യം എങ്കിലും പറ. ഇങ്ങനെ മറച്ചു പിടിക്കുന്നത് എന്തിനാ.. അച്ചുവിന് എന്താ " പെട്ടന്നു തിരിഞ്ഞു അച്ചുവിന്റെ കാര്യമാണ് എനിക്ക് ചോദിക്കാൻ തോന്നിയത്...
ദേവു എന്നെ സൂക്ഷിച്ചു നോക്കി...പിന്നെ മുത്ത് ചിതറും പോലെ ചിരിച്ചു...എനിക്കങ്ങു കലി കയറി കളിപ്പിക്കുന്നതിലും ഒരു പരിധിയുണ്ട്.. ഞാൻ ഡോർ തുറന്ന് ഇറങ്ങാൻ പോയതും ദേവു എന്റെ കൈക്ക് പിടിച്ചു വലിച്ചു.
"പ്ലീസ് കിച്ചൂ പോവല്ലേ...അച്ചുവിന് ഒന്നും ഇല്ല..."
"പിന്നെന്താ കാര്യം "
"അത്... ഫ്ലാറ്റിൽ എത്തട്ടെ എല്ലാം പറയാം എന്റെ ചെക്കൻ ദേഷ്യം പിടിക്കല്ലേ..." അവൾ എന്നെ അനുനയിക്കാൻ നോക്കി ഞാൻ ഇഷ്ടപെട്ടില്ലെങ്കിലും ഇറങ്ങാൻ നിന്നില്ല...
"ഒന്ന് മസിൽ വിടെടാ ചെക്കാ " ദേവു അത് പറഞ്ഞപ്പോഴേക്കും ഞാൻ ചിരിച്ചു പോയി... നേരെ ദേവുവിന്റെ ഷോൾഡറിൽ ഒരു നല്ല കടി കൊടുത്തു...
"ആ പട്ടി...."
തിരികെ എത്തുമ്പോൾ ഏഴു കഴിഞ്ഞിരുന്നു... പാർക്കിങ്ങിൽ വണ്ടി വെച്ചപ്പോഴാണ് ദേവുവിന്റെ ഫോൺ മുഴങ്ങിയത്....
"അച്ചു ആണല്ലോടാ..." ദേവു ഫോൺ എടുത്തു...
"എന്താ അച്ചു? "
" ഹാ...ഞങ്ങൾ താഴെ എത്തി "
" ഫ്രണ്ടോ....?"
“ഹാ ഇതാ വരാ "ദേവു ഫോൺ കട്ട് ചെയ്തു.എന്റെ നേർക്ക് നോക്കി
"നിന്റെ ഫ്രണ്ട് ആരോ വന്നിട്ടുണ്ടെന്ന്...
💬 Comments
View all comments