0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]

Author : രാമൻ Read All Parts 84321

വേഗം ചെല്ലാൻ"ദേവു ചെറിയ നിരാശ ആ മുഖത്ത് കാണിച്ചു.

"എന്റെ ഫ്രണ്ടോ..." ഞാൻ ചോദിച്ചു പോയി. എന്നെ കാണാൻ ആരാ...? റോഷനെ അവർക്ക് അറിയുന്നതാ...അവന് ആയിരിക്കില്ല

"ആഹ്.... എന്താടാ ഇരുട്ടിയ നേരത്തൊക്കെ ഒരു വരവ് " ലിഫ്റ്റിൽ കേറും നേരം ദേവു സംശയത്തോടെ ചോദിച്ചു...

"ആഹ് എനിക്കെങ്ങനെ അറിയാം "
ഞാനും ദേവുവും വേഗം തന്നെയാണ് ഫ്ലാറ്റിലേക്ക് നടന്നത്.. ഒന്നാമത് ഇവരുടെ വട്ടുപിടിപ്പിക്കുന്ന ചില കാര്യങ്ങൾ അതിനിടക്ക്, ഫ്ലാറ്റിൽ ഒരുത്തനും...

ഞാൻ പോയി ബെൽ അടിച്ചതും... ദേവു ചെറിയ ടെൻഷനിൽ ആയത് ഞാൻ ശ്രദ്ധിച്ചു.ഇവളെന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്...?

അച്ചു വാതിൽ തുറന്നു ചെറിയ പേടിയോടെ എന്നെ നോക്കി. ആരാ വന്നത് എന്ന ആകാംഷയിൽ ഞാൻ വേഗം ഉള്ളിലേക്ക് കേറി...

സോഫയിൽ ഇരുന്നിരുന്ന ഫ്രണ്ടനെ കണ്ടപ്പോ 'ഇവനെന്താ ഇവിടെ എന്ന' എന്ന ചിന്തയായിരുന്നു മനസ്സില് ആരുമല്ല 'ബിബിൻ '. എന്നോട് അത്ര അടുപ്പം ഇല്ലാത്ത ഇവനെന്താ ഇവിടെ... ഞാൻ മിഴിച്ചു നിന്നപ്പോൾ അവന് എന്നെ കണ്ടു സോഫയിൽ നിന്ന് ചാടി എഴുന്നേറ്റു.. ആ കണ്ണുകൾ ചെറിയ ചുവപ്പ് പരന്നിരുന്നു എന്നാൽ മുഖത്തു പരന്ന ചിരിയോടെ അവന് വന്നു എന്നെ കെട്ടിപിടിച്ചു... എനിക്കൊന്നും കത്തിയില്ലെങ്കിലും.. അവന് പിന്നെ പറഞ്ഞ വാക്കുകൾ എന്നെ ഞെട്ടിച്ചു.

"ഹാപ്പി ബർത്ത്ഡേ കിച്ചൂ...." ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങുന്നതിന് മുന്നേ എന്റെ നെഞ്ചിലാണ് കൊണ്ടത്... കയ്യും കാലും ഒരുമിച്ചു വിറച്ചു പോയി...കണ്ണിൽ ഇരുട്ട് കേറുന്നത് പോലെ... കാരണം ആ വാക്ക് ഞാൻ ഏറ്റവും വെറുത്തിരുന്ന ഒന്നാണ്. അച്ചുവിന്റെയും ദേവുവിന്റെയും ഇന്നത്തെ മാറ്റം ഇതുകൊണ്ടായിരുന്നു

💬 Comments

View all comments