0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]

Author : രാമൻ Read All Parts 84351

നെഞ്ചു കൊളുത്തി വലിച്ചു... നിലത്തു മുട്ട് കുത്തി.. ഞാൻ വിങ്ങി കരഞ്ഞു..

ഉള്ളിൽ നിന്നുള്ള അച്ചുവിന്റെ വിതുമ്പൽ കേട്ടപ്പോൾ ഞാൻ റൂമിലേക്ക് നടന്നു. കരഞ്ഞു വന്ന എന്നെ കണ്ടതും ദേവു ആദ്യം എന്റെ മേത്തേക്ക് ചാടി കെട്ടിപിടിച്ചു കരഞ്ഞു..

"സോറി കിച്ചൂ അവന് വന്നു കുളമാക്കും എന്ന് അറിഞ്ഞില്ല.. ഞങ്ങൾ പതിയെ നിന്നോട് പറയാൻ നിന്നതാ പക്ഷെ അവന്... " ദേവു എങ്ങലടിച്ചു വിക്കി വിക്കിയാണ് പറഞ്ഞത്..

ഞാൻ അവളെ കൂട്ടി ബെഡിലിരുന്നു... അച്ചുവിന്റെ മടിയിലേക്ക് അവൾ ഞങ്ങളെരണ്ടു പേരെയും കിടത്തി...

എന്റെ മനസ്സ് മൂന്നു വർഷം മുന്നേയുള്ള സംഭവത്തിലേക്കാണ് പോയത്... എന്റെ പിറന്നാൾ ദിനത്തിലേക്ക്.. ആ പ്രായത്തിൽ ഉള്ള പ്രാന്ത് പോലെ എന്റെ പിറന്നാൾ ദിനത്തിൽ ഞാനും ചോദിച്ചു.. ഒരു ബൈക്ക് അതും ബുള്ളറ്റ്. അച്ഛൻ ഒന്ന് മൂളിയെങ്കിലും അമ്മ എതിർത്തു.. വല്ല അപകടവും സംഭവിക്കുമെന്ന് കരുതിയാവണം. എന്നാൽ അച്ഛന്റെ മൂളലിൽ ഞാൻ സന്തോഷിച്ചു... അച്ചു അമ്മയുടെ സൈഡ് നിന്നെങ്കിലും ദേവു എന്റെ ഒപ്പം ബൈക്കിൽ കറങ്ങുന്നത് പറഞ്ഞു എന്നെ കൊതിപ്പിച്ചു.. വാർത്ത അന്നത്തെ സന്തോഷത്തിന് ഞാൻ ക്ലാസ്സിൽ മുഴുവൻ അറിയിച്ചു.. ഞാൻ ഇനി ബുള്ളറ്റിൽ ആയിരിക്കും വരുകയെന്ന് അവരോട് എന്റെ സ്വപ്നം പറഞ്ഞു.. എന്നാൽ പിറന്നാൾ ദിവസം വണ്ടി കിട്ടിയില്ല..നല്ലരീതിയിൽ വീട്ടിൽ ആഘോഷിച്ചപ്പോൾ ഞാൻ അന്ന് ചോദിച്ചില്ല.കൂട്ടുകാർ എല്ലാവരും പിറന്നാൾ സമ്മാനത്തെ കുറിച് ചോദിച്ചപ്പോൾ ഞാൻ ഒന്നും പറയാതെ ഒഴിഞ്ഞു... ദിവസം രണ്ടു കഴിഞ്ഞപ്പോൾ എന്റെ ക്ഷേമ കേട്ടു.. ക്ലാസ്സ്‌ മൊത്തം കളിയാക്കാൻ തുടങ്ങി.. അന്ന് വൈകിട്ട് ഞാൻ അച്ഛനോടും അമ്മയോടും പിണങ്ങി. അമ്മ

💬 Comments

View all comments