0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 109303

ഞാൻ എഴുന്നേറ്റു അവന്റെ പുറകെ ചെന്നു.. ബൈക്ക് അവനാണ് എടുത്തത് ഞാൻ പിറകിലിരുന്നു... ദേവുവിനെ ഞാൻ ഫോണിൽ വിളിച്ചു... റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല നാശം!!.

"റോഷ എനിക്കെന്തോ പേടിയാവുന്നുണ്ട്...?" ഞാൻ റോഷനോട് ഉള്ള കാര്യം അങ്ങു പറഞ്ഞു....

" ഒന്ന് നിർത്തെന്റെ കിച്ചൂ, അവൾ എവിടെ പോവാന? ആ ദേഷ്യത്തിൽ അവിടെ എവിടെയെങ്കിലും മാറി നിന്നിട്ടുണ്ടാകും " റോട്ടിലൂടെ ബൈക്ക് പായിച്ചുകൊണ്ട് അവൻ ചൂടായി . ഞാൻ ദേവുവിനെ നിർത്താതെ വിളിച്ചുകൊണ്ടിരുന്നു എടുക്കുന്നില്ല.. ഫ്ലാറ്റിൽ പാർക്കിങ്ങിൽ തന്നെ അച്ചുവുണ്ടായിരുന്നു.. അവളെ കണ്ടതും എനിക്ക് എന്തെല്ലാമൊ മനസ്സിലൂടെ കടന്നു പോയി അവളെ കെട്ടിപിടിച്ചു മാപ്പ് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അവൾ എന്നോട് ഒരകൽച്ചയിൽ നിന്നു.. കരയുന്നുണ്ടായിരുന്നു. മുഖത്തേക്ക് അധികം നോക്കുന്നുന്നില്ല റോഷനോടാണവൾ സംസാരിച്ചത്.എന്നെ ഒരു അന്യനെപോലെ നിർത്തിയപ്പോൾ ഞാൻ ഉരുകിയിലിച്ചു പോയി...നിറഞ്ഞ കണ്ണുകൾ കാട്ടാതെ ഞാൻ തിരിഞ്ഞു നിന്നു.

"കിച്ചൂ ദേവൂചേച്ചി വൈകിട്ട് 4 നാണ് ഇവിടെ നിന്ന് ഇറങ്ങിയത്... ഇവിടെ മൊത്തം അന്വേഷിച്ചു എവിടെയുമില്ല . "റോഷന് എന്റെ അടുത്ത് വന്നു പറഞ്ഞു. ഞാൻ വീണ്ടും ഫോണിൽ ദേവുവിനെ വിളിക്കുകയായിരുന്നു.. എടുക്കുന്നില്ല... പ്ലീസ് ദേവു എടുക്ക്!! ഞാൻ മനസ്സില് പറഞ്ഞു..റോഷന് സിറ്റിയിലെ മുഴുവൻ അറിയുന്ന ആളുകളെയും വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു... അച്ചു പലരെയും വിളിച്ചു... ഞാൻ ദേവുവിനെ തന്നെ ട്രൈ ചെയ്തുകൊണ്ടിരുന്നു...കുറേ നേരം കഴിഞ്ഞതും ഒരു വിവരവും കിട്ടിയില്ല...

"കിച്ചൂ നമുക്ക് സ്റ്റേഷൻ വരെ ഒന്ന് പോകാം..." റോഷന് അവസാനം പതിയെ എന്നോട് വന്നു പറഞ്ഞു. ഞാൻ അച്ചുവിനെ നോക്കി അവൾ എന്നെ പ്രതീക്ഷയോടെ നോക്കുന്നു. നോട്ടം താങ്ങാൻ ആവത്തെ

💬 Comments

View all comments