Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]
ഞാൻ തല താഴ്ത്തി.. കുറ്റബോധം അത്രക്ക് തന്നെയുണ്ടായിരുന്നു.പോലീസ് സ്റ്റേഷനിൽ പോവാൻ തന്നെ ഞാൻ തീരുമാനിച്ചു.. എല്ലാ കാര്യങ്ങളിലും ഞാൻ നിസ്സഹായനായി പോകാറുണ്ട് പക്ഷെ എന്റെ ദേവു അവൾക്ക് എന്തെങ്കിലും പറ്റിയാൽ...? .. തളർന്നുകൂടാ എന്നെന്റെ മനസ്സ് പറഞ്ഞു...
ഞാൻ പോയി വരാം എന്ന ഒരു നോട്ടം അച്ചുവിനെ നോക്കി. റോഷൻറെ പിറകെ കേറി. സ്റ്റേഷനിലക്ക് പകുമ്പോഴാണ് ഫോൺ മുഴങ്ങിയത്... ഞാൻ പെട്ടന്നു എടുത്തു നോക്കി ദേവുവിന്റെ ... ഒരു മിസ്സ്ഡ് കാൾ ആയിരുന്നു.
"റോഷാ നിർത്ത് ദേവു വിളിക്കുന്നുണ്ട് " തോളിൽ തട്ടി ഞാൻ അവനോട് പറഞ്ഞതും അവന് വണ്ടി സൈടാക്കി.
ഞാൻ വേഗം ദേവുവിനെ തിരിച്ചു വിളിച്ചു.. നാലു റിങ്.ഓരോ റിങ് കഴിയുമ്പോഴും അവളുടെ ശബ്‌ദമൊന്ന് കേൾക്കാൻ വേണ്ടി പ്രാർത്ഥിച്ചു...
അവസാനം അവൾ ഫോൺ എടുത്തു.. അപ്പുറത്ത് നിന്ന് നല്ല പോലെ ശ്വാസമെടുക്കുന്നതാണ് ഞാൻ കേട്ടത്... ഫോൺ എവിടെയൊക്കെയോ തട്ടുന്ന ശബ്ദവും
" കിച്ചൂ കിച്ചൂ " ഭയന്നു വിറക്കുന്ന ദേവുവിന്റെ ശബ്‌ദം...അവൾ ഓടുന്നുണ്ടെന്ന് എനിക്ക് തോന്നി നല്ല പോലെ കിതക്കുന്നുമുണ്ട്.
"ദേവു എന്താ പറ്റിയെ നീ എവിടെയാ "ഞാൻ പേടിയോടെ ചോദിച്ചു... അവൾ മറുപടി തന്നില്ല ഓടുന്നതിന്റെയും കിതക്കുന്നതിന്റെയും ശബ്‌ദം മാത്രം.
" ദേവു... ദേവു.... " ഞാൻ വീണ്ടും അവളെ വിളിച്ചു....
"കിച്ചൂ അവന്...ബിബിൻ..." ദേവുവിന്റെ പതിഞ്ഞ ശബ്‌ദം വന്നതും ഞാൻ വിറച്ചു പോയി.. 'ബിബിനോ '
"ഡീ....." അപ്പുറത്തുനിന്ന് ബിബിന്റെ ആർക്കൽ കേട്ടപ്പോൾ ഫോൺ വീഴുന്ന ഒച്ച കേട്ടു കാൾ കട്ട് ആയി...
തളർന്നു ഇരുന്നു പോയി ഞാൻ ..വീണ്ടും ദേവുവിനെ
💬 Comments
View all comments