0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 109446

വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ്‌ പറഞ്ഞു.

"കിച്ചൂ ദേവു എവിടെ..." റോഷന് എന്നെ തട്ടി ചോദിച്ചു..
ഞാൻ കരഞ്ഞ കണ്ണുമായി അവനെ നോക്കി

"എടാ ബിബിൻ അവൻ ദേവുവിനെ "റോഷന് ഞെട്ടി... പക്ഷെ തളർന്നില്ല. അവന് ഫോൺ എടുത്തു ആരൊക്കെയോ വിളിച്ചു...
എന്റെ മുന്നിലൂടെ സ്വപ്നത്തിലെ കാഴ്ചകൾ വീണ്ടും കടന്നു പോയി.. അതിൽ നിസ്സഹായനായി നിന്ന പോലെ ഇന്ന് ഞാൻ ദേവുവിനെ കാണാതെ, കണ്ടുപിടിക്കാൻ കയ്യാതെ നിസ്സഹായനായി നിൽക്കുന്ന പോലെ...
റോഷന് ആരെയൊക്കെയോ വിളിച്ചു. ബിബിനെ കുറിച്ച് ആരോടെക്കെയോ ചോദിച്ചു... ഒരു മറുപടിയും കിട്ടാതെ ഞങ്ങൾ ആ റോഡ് സൈഡിൽ കുറേ നേരം നിന്നു. എവിടെ പോയി അന്വേഷിക്കും എന്ന് അറിയാതെ പകച്ചു നിന്നു... അവസാന പ്രതീക്ഷ പോലെ റോഷന്റെ ഫോൺ അടിച്ചു... അവന് ഫോൺ എടുത്തതും അവന്റെ മുഖം മാറുന്നത് കണ്ടു ഞാൻ പേടിച്ചു.
അവന് പതിയെ എന്റെ തോളിൽ കൈവെച്ചു..

"കിച്ചൂ സിറ്റി ഹോസ്പിറ്റലിൽ " അത്രയും അവൻ പറഞ്ഞത് വിറച്ചു കൊണ്ടായിരുന്നു.നിർത്തിയപ്പോൾ എനിക്ക് എല്ലാം മനസ്സിലായി...
അവൻ വണ്ടിയെടുത്തു എത്രയും പെട്ടന്നു ഹോസ്പിറ്റലിൽ എത്തണമെന്നേ എനിക്കുണ്ടായിരുന്നുള്ളു...

രണ്ടാം നിലയിലേക്ക് ഞങ്ങൾ ഓടിയാണ് കേറിയത്... കിതപ്പിലും നീറുന്ന വേദനയിലും. കാഷ്വാലിറ്റിയുടെ മുന്നിൽ എത്തിയപ്പോൾ റോഷന്റെ ഫ്രണ്ട്‌ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.... അവന്റെ മുഖം കണ്ടതും ഞാൻ വല്ലാതെയായി...

"റോഷാ കുറച്ചു കൂടെ കഴിഞ്ഞിരുന്നെങ്കിൽ... ആൾ അങ്ങു പോയേനെ. ഷാൾ കൊണ്ട് കഴുത്തിൽ അല്ലായിരുന്നോ കുരുക്കിട്ടത് " റോഷന്റെ ഫ്രണ്ട്‌ എന്നെയും അവനെയും നോക്കി പറഞ്ഞതും. റോഷന് അത്ഭുതത്തോടെ എന്നെ നോക്കി.
എന്റെ ഫോൺ

💬 Comments

View all comments