0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 109679

വന്നപ്പോഴേക്ക് ഞാൻ കണ്ണുതുടച്ചു കൊണ്ട് കാറിൽ കേറി. ബാക്കിലാണ് ഇരുന്നത്... അച്ചു ദേവുവിനോട് ചാവി വാങ്ങി...

"എനിക്ക് ഇനി ഇത് ഓടിക്കാൻ കഴിയില്ലല്ലോ..." അച്ചു ദേവുവിനോട് എന്നെ പാളി നോക്കിയാണ് അത് പറഞ്ഞത്.. വണ്ടി അച്ചു എടുത്തു... ദേവു മുന്നിൽ കേറി... യാത്രയിലുടനീളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല... ദേവുവിന്റെ മനസ്സ് എനിക്കറിയാം, അച്ചുവിന്റെ മനസ്സില് എന്താണ്.?

.സമ്മർദ്ദം കുറക്കാൻ ആണെന്ന് തോന്നുന്നു അച്ചു പാട്ട് വെച്ചു... അവൾ വളരെ കൂൾ ആയി ഇരിക്കുന്ന പോലെ തോന്നി..
എന്റെ ഉള്ളിൽ നിറയുന്ന വേദനയുടെ കനലിൽ അവൾ തീ ആളി പടർത്തുന്ന പോലെ തോന്നി.
അച്ചുവുമൊത്തുള്ള നല്ല കാലങ്ങൾ എന്റെ മനസ്സിലൂടെ വീശിയടിച്ചു. നീറ്റൽ അടങ്ങാതെയായപ്പോൾ സീറ്റിൽ നീണ്ടു നിവർന്നു ഞാൻ കണ്ണുകളടച്ചു...

ചെവിൽ ആരോ സ്വകാര്യവും പറയുന്നുവോ?. മുടിയിൽ ആരോ വിരൽ മീട്ടുന്നുവോ?, കവിളിൽ ആരോ തഴുകുന്നുവോ...കരഞ്ഞു തിങ്ങിയ കണ്ണിൽ ആരോ ഉമ്മവെക്കുന്നുവോ?.. കണ്ണുകൾ ഞാൻ തുറക്കാൻ മടിച്ചു.. എങ്കിലും ഏതോ പ്രേരണയിൽ ഞാൻ തന്നെ തുറന്നു... കാർ നിർത്തിയിട്ടിരുക്കുകയാണ്, ദേവുവും അച്ചുവും മുന്നിലില്ല.. ആലസ്യമായ കണ്ണുകൾ ഞാൻ ചിമ്മി തുറന്നു... സൈഡിലെ വിന്ഡോ ഗ്ലാസ്‌ താഴ്ന്നിയ്ക്കുന്നു... പുറത്തുനിന്നും ഒഴുകിവരുന്ന തണുത്ത കാറ്റ് എന്റെ മനസ്സിനെ തണുപ്പിച്ചില്ല .. ഞാൻ നിൽക്കുന്നത് എവിടെയെന്നു കണ്ടെത്താൻ എനിക്ക് സമയം വേണ്ടി വന്നു.ഡോർ തുറന്നു ഞാൻ പുറത്തിറങ്ങി... എന്റെ നെഞ്ച് പൊട്ടുന്ന പോലെ തോന്നി.. എന്റെയുള്ളിൽ സന്തോഷത്തിന്റെ തിരയടിച്ചു... എന്റെ പഴയ വീടിന്റെ മുന്നിൽ ആ തേൻ മാവിന്റെ ചോട്ടിൽ... അച്ചു അപ്പൊ പോയില്ലേ?അവർ എന്തിന് എന്നെ ഇവിടെ കൊണ്ട് വന്നു

💬 Comments

View all comments