0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 109641

ആരുടെയും എടുത്തു പോവില്ലെന്നെന്താ ഉറപ്പ് " അവൾ എന്റെ നേർക്ക് ചീറി ഞാൻ അവളുടെ കാലിലേക്ക് വീണു...

"അച്ചു പ്ലീസ്... തെറ്റു പറ്റിപ്പോയി.. എന്നോട് നീ മിണ്ടിയില്ലെങ്കിലും വേണ്ടില്ല. ഞങ്ങളെ വിട്ടു പോകല്ലേ "

"കിച്ചൂ നീ മാറ് എനിക്ക് പാക്ക് ചെയ്യാനുണ്ട്. എന്റെ സമയം വെറുതെ കളയരുത്..." അച്ചു ചെറുതായി വിതുമ്പി കൊണ്ട് പറഞ്ഞതും ഞാൻ ആ കണ്ണിലേക്കു നോക്കി.. ഒരു നോട്ടം പോലും തരാതെ അവൾ പിന്മാറിയപ്പോൾ.. ഞാൻ മെല്ലെ വലിഞ്ഞു അവൾ ഡോർ കൊട്ടിയടച്ചു... ദേവു വന്നു വിളിച്ചപ്പോഴാണ് ഞാൻ അവിടെ നിന്ന് എഴുന്നേറ്റത്... ബെഡിൽ കിടന്നത് ഓയർമയുണ്ട്...

നീറിയാണ് രാവിലെ എഴുന്നേറ്റത്..മനസ്സ് മരിച്ച അവസ്ഥ. എല്ലാം യന്ത്രികമായി ചെയ്തു..അച്ചുവിനെ റൂമിന്റെ പുറത്തേക്ക് കണ്ടില്ല... ദേവു എന്റെ അടുത്ത് വന്നു.

"എയർപോർട്ട് വരെ നമുക്ക് പോണം അവൾ സമ്മതിച്ചില്ലേലും നമ്മുടെ അച്ചുവല്ലേ..." ദ എന്റെ കൈപിടിച്ച് കൊണ്ട് ദേവു പറഞ്ഞപ്പോൾ കരച്ചിൽ കടിച്ചു പിടിക്കുന്ന പോലെനിക്ക് തോന്നി.

"ദേവു എനിക്ക് കഴിയില്ല.ഞാൻ വരില്ല "
അവൾ എന്നെ ചേർത്ത് പിടിച്ചു

"നീയുംകൂടെ ഇല്ലെങ്കിൽ ഞാൻ തളർന്നു പോവുമെടാ പ്ലീസ് കിച്ചൂ " ദേവു നെഞ്ചത്ത് വീണു കരഞ്ഞതും മനസ്സില്ലാതെ ഞാൻ റൂളിലേക്ക് ഡ്രെസ് ചെയ്ഞ്ച് ചെയ്യാൻ പോയി.

ഇറങ്ങി വരുമ്പോൾ അച്ചു ഹാളിലുണ്ടായിരുന്നു എന്നെ ഒന്ന് ഒളിഞ്ഞു നോക്കുന്ന പോലെ തോന്നി..അവളുടെ മുഖം പ്രസന്നമായിരുന്നു.. അവൾക്ക് പോവുന്നത് ഏറ്റവും സന്തോഷം നൽകുന്നുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ അവളുടെ ബാഗുമായി താഴേക്ക് നടന്നു..
പാർക്കിങ്ങിൽ എത്തിയതും സങ്കടം കൊണ്ട് ഞാൻ പൊട്ടി കരഞ്ഞു പോയി. ദേവു

💬 Comments

View all comments