0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 110495

കുറുമ്പ്.. ഇന്നലെ ഒക്കെ എന്തൊരു കരച്ചിലായിരുന്നു...ഇപ്പൊ കണ്ടില്ലേ കൊരങ്ങൻ " ദേവു തിരിച്ചു കൊഞ്ഞനം കുത്തി കാണിച്ചു...

"ഒന്ന് പോടീ നീ കരയാത്ത പോലെ... എന്റെ അച്ചൂ ഇവളെമ്മാതിരി കരച്ചിലായിരുന്നു എന്നറിയുമോ.. രാത്രി ഉറങ്ങാൻ പോലും സമ്മതിച്ചില്ല. പട്ടി പോലും ഇങ്ങനെ മോങ്ങില്ല

" അങ്ങനെ ഒന്നും സംഭവിച്ചില്ലെങ്കിലും അവളെ കളിപ്പിക്കാൻ ഞാൻ വെറുത പറഞ്ഞു..

"പട്ടി നിന്റെ അമ്മായി.... ഇവിടെ ആരാ കരഞ്ഞത് എന്നൊക്കെ അച്ചുവിന് നന്നായി അറിയാം അല്ലെടീ " ദേവു എന്റെ നേരെ ചീറി അച്ചുവിനോട് ചോദിച്ചു.
അച്ചു ഞങ്ങളെ രണ്ടുപേരെയും നോക്കി. കനപ്പിച്ചു നോക്കിയിട്ട് ചോദിച്ചു.

"അഥവാ ഞാൻ പോയിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്തേനെ മക്കളെ " ഞാനും ദേവുവും പരസപരം നോക്കി അതൊരു കുഴപ്പിക്കുന്ന ചോദ്യമായിരുന്നു എനിക്ക് അതിനുള്ള ഉത്തരം നൽകാൻ ഇല്ലായിരുന്നു, ഞാൻ ദേവു എന്തെങ്കിലും പറയുമോ എന്ന് നോക്കി അവൾ നിശബ്ദമായി നിന്നു.. പിന്നെ അച്ചുവിനെ നോക്കി.

"നിനക്ക് വിഷമം ഉണ്ടോ അച്ചു ഞങ്ങൾ അങ്ങനെ ചെയ്തതിൽ " ദേവു കരച്ചിലിന്റെ വക്കിൽ നിന്നായിരുന്നു അത് ചോദിച്ചത്... അച്ചു പ്രേതീക്ഷിച്ചില്ല അങ്ങനെ ഒരു ചോദ്യം. അവൾ വിളറി.

"ആയ്യോ ദേവു നിനക്ക് വിഷമം ആയോ... എന്റെ കുട്ടിയോട് എനിക്ക് ഒരു ദേഷ്യവുമില്ല. അതുപോലെ എന്റെ ചെക്കനോടും
നിങ്ങൾ അല്ലാതെ എനിക്കാര ഉള്ളത്. രണ്ടു ദിവസം റിയയുടെ അടുത്ത് നിന്നപ്പോഴെ എനിക്ക് മതിയായി.നിന്റെ ഒക്കെ കുറുമ്പ് കണ്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലെടീ പട്ടി. എന്നിട്ടാണോ ഞാൻ നിങ്ങളെ വിട്ടു പോകുന്നത് "
അച്ചു ദേവുവിനെ ആശ്വസിപ്പിച്ചു പറഞ്ഞു.. സൈഡിൽ

💬 Comments

View all comments