Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]
ഇരിക്കുന്ന എന്നെ അച്ചു അവളുടെ അടുത്തേക്ക് വിളിച്ചു ഞാൻ നീങ്ങി നീങ്ങി അടുത്ത് ചെന്നു എന്നെ അവൾ ദേവുവിനെ വെച്ചപോലെ അവളുടെ നെഞ്ചിലേക്ക് ചേർത്തുവെച്ചു.. ഇപ്പോൾ ദേവുവും ഞാനും മുഖാമുഖം അയാനുള്ളത്.. ഞാനും ദേവുവും അച്ചുവിനെ ചാരി കിടന്നു... ദേവു എന്റെ കവിളിൽ പതിയെ തഴുകി... ഞാൻ തിരിച്ചും...
"ഇനി ആര്ക്കേലും എന്തേലും വിഷമം ഉണ്ടേൽ ഇപ്പൊ തീർത്തോളണം.എന്റെ കുട്ടികൾ ഇനി കരയാൻ പാടില്ല " അച്ചു നേർത്ത സ്വരത്തിൽ ഞങ്ങളുടെ മുഖം തഴുകി കൊണ്ടു പറഞ്ഞു. ഞാനും ദേവുവും പരസപരം നോക്കി ചിരിച്ചു. "എനിക്കൊരു വിഷമം ഉണ്ട്..." ദേവു അച്ചുവിലേക്ക് തല പൊക്കികൊണ്ട് പറഞ്ഞു.. ഇവൾക്കിനി എന്ത് വിഷമം?.
"ആഹാ കേൾക്കട്ടെ " അച്ചു ചോദിച്ചു.
"എനിക്ക് ഒരു വാവയെ വേണം " ദേവു ഞങ്ങളെ നോക്കി പറഞ്ഞു. ഞാനും അച്ചുവും ഒരുമിച്ചു ഞെട്ടി.
"എന്റെ ദേവു നിനക്ക് 23 ആയിട്ടേ ഉള്ളു അപ്പോഴേക്കും പ്രസവിക്കാനോ " ഞാൻ പെട്ടന്നു തന്നെ ദേവുവിനോട് ചോദിച്ചു. അയ്യേ ഇപ്പൊ തന്നെ അച്ഛൻ ആവുകയെന്നൊക്കെ പറഞ്ഞാൽ... അയ്യേ!!
ദേവു മുഖം കോട്ടി അയ്യേ എന്ന് കാട്ടി...
"ഞാനല്ല...." ദേവു ചിരിച്ചു.
"പിന്നെ " അച്ചു ചാടി ചോദിച്ചു.ഇവളല്ലെങ്കിൽ പിന്നെ അച്ചുവോ. ഞാൻ പതിയെ അച്ചുവിനെ നോക്കി അവളുടെ മുഖത്തു അതിശയം...
ദേവു ചിണുങ്ങി കൊണ്ട് അച്ചുവിന്റെ കഴുത്തിൽ മുഖമുരച്ചു...
"എനിക്ക് അച്ചുവിന്റെ വാവയെ മതി..അല്ലാതെ ഞാൻ പ്രസവിക്കില്ല എനിക്ക് പേടിയാ..." ദേവു പറഞ്ഞതും അച്ചു എന്റെ മുഖത്തു നോക്കി. ഞാൻ അവൾക്ക് ഇളിച്ചു കാണിച്ചു കൊടുത്തു..
"ഒന്ന് പോടീ
💬 Comments
View all comments