Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]
ഇറങ്ങിയത് മുതൽ കരച്ചിലാ... എന്താ പറ്റിയെ?.. ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല.അവളുടെ കരച്ചിൽ കാണുമ്പോൾ സഹിക്കുന്നില്ലെടാ. " റിയയുടെ വാക്കുകൾ കേട്ടതും. ഞാൻ ഇല്ലാതാവുന്ന പോലെയായി. അച്ചുവിനെ ഒരിക്കലും ഞാൻ കരയിക്കില്ല എന്ന് പറഞ്ഞതാണ്. ഞാൻ കാരണം അവൾ കരയാണെന്ന് കേൾക്കുമ്പോൾ.
" റിയേച്ചി അച്ചുവിന് ഒന്ന് ഫോൺ കൊടുക്കോ.?. " ഞാൻ വിക്കി വിക്കി ചോദിച്ചു.
" എന്താ പറ്റിയെ കിച്ച?.. നീ എന്തിനാ കരയുന്നെ?..ദേവു എവിടെ അവൾക്ക് ഫോൺ കൊടുക്ക് " റിയ സീരിയസ് ആയി. റൂമിൽ നിന്ന് ഇറങ്ങി വരുന്ന ദേവു ഞാൻ കരയുന്നത് കണ്ട് വേഗം അടുത്ത് വന്നു.. ഞാൻ ഫോൺ അവൾക്ക് നീട്ടി...റിയ കാര്യങ്ങൾ പറഞ്ഞപ്പോ ദേവു വീണ്ടും കരഞ്ഞു...എന്തുചെയ്യണമെന്നറിയാതെ ഞങ്ങൾ ഇരുന്നു..
രാത്രി 7 മണി ആയപ്പോൾ റിയ ദേവുവിനെ വീണ്ടും വിളിച്ചു. അവൾ സംസാരിച്ചു കഴിഞ്ഞു എന്റെ അടുത്ത് വന്നു.ദേവു ആകെ തളർന്നിരുന്നു.ഞാൻ ഒഴിഞ്ഞ മനസ്സുമായി അവളെ നോക്കി.
"എടാ അവർ ഇന്ന് ലീവ് ആക്കി. അച്ചു റിയയുടെ വീട്ടിലുണ്ട്. കരയാണെന്ന്. നമുക്കൊന്നവിടെവരെ പോയാലോ? " ദേവു പ്രതീക്ഷയോടെ എന്റെ മുഖത്തു നോക്കിയപ്പോൾ ഞാൻ തലയാട്ടി.
അവളെ കണ്ടു കാലുപിടിക്കാം?. കരയാണെന്ന് കേൾക്കുമ്പോൾ ഞാൻ മരിക്കുന്ന ഫീൽ ആണ്.
ഞങ്ങൾ നേരെ റിയയുടെ വീട്ടിലേക്ക് വിട്ടു.. ദേവു ആണ് കാർ ഓട്ടിയത്.. വണ്ടിയിൽ ദേവു ഒന്നും തന്നെ പറഞ്ഞില്ല..
റിയയും അവളുടെ ഉമ്മയും ഞങ്ങളെ സ്വീകരിച്ചു.. അധികം സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നത് കൊണ്ട് തന്നെ ഉമ്മയുടെ വാക്കുകൾക്ക് ദേവു ചെറിയ രീതിയിൽ മറുപടി കൊടുത്തു. അവർക്ക് ഞങ്ങൾ
💬 Comments
View all comments